കോട്ടയം: (truevisionnews.com) കെ.എസ്.ആർ.ടി.സി ബസിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു. കോട്ടയം-കുമളി റോഡിൽ വെള്ളൂർ ഡയറ്റിന് സമീപം വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം. മീനടം തണ്ടാനിക്കൽ കടുപ്പിൽ ടി.വി. വർഗീസ് (കുഞ്ഞ്-59) ആണ് മരിച്ചത്.

ലോട്ടറി വിൽപനക്ക് ശേഷം മീനടത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിലൂടെ വന്ന ബസ് ഇടിക്കുകയായിരുന്നു. ഭാര്യ: ഏലിയാമ്മ വർഗീസ്. മകൾ: ജിൻസി. പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അതേസമയം ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. വാകത്താനം നാലുന്നാക്കൽ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ചങ്ങനാശ്ശേരി എസ്.എച്ച്. ജംങ്ഷനിലായിരുന്നു അപകടം.
ചങ്ങനാശ്ശേരിയിൽ നിന്ന് തുണിക്കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് സാം തോമസിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുജ. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. മക്കൾ: സക്ക സാം, ജോർജി. സംസ്കാരം പിന്നീട്.
KSRTC bus hits lottery worker tragic end for him
