കണ്ണൂരിൽ എസ്എഫ്ഐ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി പിഴുത് ചുമലിലേറ്റിയത് മറ്റൊരു കൊടിമരം

കണ്ണൂരിൽ എസ്എഫ്ഐ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി പിഴുത് ചുമലിലേറ്റിയത് മറ്റൊരു കൊടിമരം
May 16, 2025 04:12 PM | By Athira V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ എസ് എഫ് ഐ പ്രകടനത്തിനിടെ കോൺഗ്രസ് കൊടിമരമെന്ന് കരുതി പിഴുതെടുത്തത് മറ്റൊരു കൊടിമരം. പി. കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജീ കൾച്ചറൽ ഫോം സ്ഥാപിച്ചതാണ് കൊടിമരം. കോൺഗ്രസ് കൊടിമരം എന്ന് തെറ്റിദ്ധരിച്ചായിരുന്നു കൊടിമരം പിഴുത് ചുമലിലേറ്റി എസ് എഫ് ഐ പ്രകടനം.

കോണ്‍ഗ്രസ് വിമത നേതാവും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ.രാഗേഷിൻ്റെ നേതൃത്വത്തിലുള്ള രാജീവ് ജികള്‍ച്ചറല്‍ ഫോറം സ്ഥാപിച്ച കൊടിമരമാണ് പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകർ പിഴുതു മാറ്റിയത്. കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ചായിരുന്നു എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുത് ചുമലിലേറ്റി കണ്ണൂർ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തിയത്.

പ്രകടനത്തിനിടെ കെ സുധാകരൻ്റെ ചിത്രമുള്ള ഫ്ളക്സ് ബോർഡും പിഴുത് മാറ്റി. ഇടുക്കി എൻജിനിയറിങ് കോളേജിലെ രക്തസാക്ഷി ധീരജിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെതിരെയാണ് കണ്ണൂർ നഗരത്തില്‍ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയത്.

sfi protest kannur congress flags

Next TV

Related Stories
കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 11:13 PM

കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പിണറായിയിൽ കണ്ടെത്തിയ മൂർഖൻ്റെ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു

May 16, 2025 08:52 PM

പിണറായിയിൽ കണ്ടെത്തിയ മൂർഖൻ്റെ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു

കണ്ണൂർ പിണറായിയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിൻ്റെ മുട്ടകൾ...

Read More >>
'കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ ശ്രമം, കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി' -സണ്ണി ജോസഫ് എംഎൽഎ

May 16, 2025 07:23 PM

'കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ ശ്രമം, കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി' -സണ്ണി ജോസഫ് എംഎൽഎ

കണ്ണൂരിൽ സിപിഎം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

May 16, 2025 05:06 PM

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച...

Read More >>
Top Stories