ആളുമാറി ക്രൂരമർദ്ദനം, അന്വേഷിച്ചെത്തിയത് പെൺകുട്ടിയുടെ ബന്ധുവിനെ, കിട്ടിയത് വേറെ ആളെ; അക്രമിസംഘത്തിലെ ഏഴ് പേർ അറസ്റ്റിൽ

ആളുമാറി ക്രൂരമർദ്ദനം, അന്വേഷിച്ചെത്തിയത് പെൺകുട്ടിയുടെ ബന്ധുവിനെ, കിട്ടിയത് വേറെ ആളെ; അക്രമിസംഘത്തിലെ ഏഴ് പേർ അറസ്റ്റിൽ
May 16, 2025 10:04 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരത്ത് യുവാവിന് ആളുമാറി ക്രൂരമർദ്ദനം. തിരുമല സ്വദേശി പ്രവീണിനെയാണ് പത്ത് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടാകുന്നത്.

പൂജപ്പുര സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വിട്ടയച്ചതിന് ശേഷം വിഷ്ണു പിന്നീട് ആത്മഹത്യ ചെയ്തു. തുടർന്നാണ് വിഷ്ണുവിന്റെ സുഹൃത്തുക്കളായ പത്തം​ഗ സംഘം പ്രതികാരം ചെയ്യാനിറങ്ങിയത്.

പെൺകുട്ടിയുടെ ബന്ധുവിനെ അന്വേഷിച്ചാണ് ഇവരെത്തിയത്. ശാന്തികവാടം ശ്മശാനത്തിന് സമീപത്ത് വെച്ച് ഇവർ പ്രവീണിനെ കണ്ടുമുട്ടി. പ്രവീണാണ് പെൺകുട്ടിയുടെ ബന്ധു എന്ന് തെറ്റിദ്ധരിച്ച് ഇവർ പ്രവീണിനെ തട്ടിക്കൊണ്ടുപോയി മരണവീട്ടിൽ വെച്ച് അതിക്രൂരമായി മർദിച്ചു.

മർദനത്തിനൊടുവിലാണ് ഇയാളല്ല, തങ്ങൾ അന്വേഷിച്ചയാൾ എന്ന് തിരിച്ചറിഞ്ഞ് പ്രവീണിനെ വഴിയരികിൽ ഉപേക്ഷിച്ചു പോയി. സംഘം പിന്നീട് തമിഴ്നാട്ടിലേക്കാണ് കടന്നത്. ഇവരിൽ 7 പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

youth brutally attacked people trivandrum 7 police custody

Next TV

Related Stories
വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ; ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

May 17, 2025 09:47 AM

വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ; ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തി സംസ്ഥാന...

Read More >>
 യാത്രക്കാർക്ക് ഇനി ആശ്വസിക്കാം തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ വരുന്നു; ഉറപ്പുനൽകി റെയിൽവേ

May 17, 2025 09:16 AM

യാത്രക്കാർക്ക് ഇനി ആശ്വസിക്കാം തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ വരുന്നു; ഉറപ്പുനൽകി റെയിൽവേ

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്ന്...

Read More >>
സർവകാല റെക്കോർഡിൽ വിജിലൻസ് ​: രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് നാലുപേർ

May 17, 2025 08:05 AM

സർവകാല റെക്കോർഡിൽ വിജിലൻസ് ​: രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് നാലുപേർ

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് ട്രാ​പ്​ കേ​സു​ക​ളിലായി നാ​ലു​പേ​രെ വി​ജി​ല​ൻ​സ്​ അ​റ​സ്​​റ്റ്​...

Read More >>
'യ്യോ കുട മറക്കല്ലേ...! മഴ വരുന്നുണ്ട്', ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

May 17, 2025 07:48 AM

'യ്യോ കുട മറക്കല്ലേ...! മഴ വരുന്നുണ്ട്', ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ...

Read More >>
സുപ്രധാന ചുവടുവയ്പ്പ് ;10 രൂപക്ക് കുപ്പിവെളളം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

May 17, 2025 06:47 AM

സുപ്രധാന ചുവടുവയ്പ്പ് ;10 രൂപക്ക് കുപ്പിവെളളം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന...

Read More >>
Top Stories