സുപ്രധാന ചുവടുവയ്പ്പ് ;10 രൂപക്ക് കുപ്പിവെളളം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

സുപ്രധാന ചുവടുവയ്പ്പ് ;10 രൂപക്ക് കുപ്പിവെളളം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ
May 17, 2025 06:47 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) കേരളത്തിൽ ഇത് വരെ 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സ‍‌‍‌‌‌‌ർക്കാ‍‌ർ. റേഷൻ വിതരണത്തിന് പുറമെ മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം കെ-സ്റ്റോറുകളിൽ ലഭ്യമാണ്.

സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതിയെന്നും കേരള ‌സർക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

'സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.

റേഷൻ വിതരണത്തിന് പുറമെ, സാധാരണക്കാരന് ഉപകാരപ്രദമായ നിരവധി സേവനങ്ങളും ഉൽപ്പന്നങ്ങളുമാണ് കെ-സ്റ്റോറുകളിലൂടെ ലഭ്യമാണ്. മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം കെ-സ്റ്റോറുകളിൽ ലഭ്യമാണ്. ഈ അധിക സേവനങ്ങളിലൂടെ മാത്രം 11.5 കോടി രൂപയുടെ വ്യാപാരം നടന്നുവെന്നത് ഈ സംരംഭത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവകുപ്പ് നടപ്പാക്കിയ പദ്ധതി ഏറെ ശ്രദ്ധേയമാണ്. കേവലം 10 രൂപ നിരക്കിൽ ഗുണമേന്മയുള്ള കുപ്പിവെള്ളം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് വലിയൊരാശ്വാസമാണ്. അതുപോലെ, ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം നൽകാനായി റാഗിപ്പൊടി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ ആരംഭിച്ചത് ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ സഹായകമാകും.

കെ-സ്റ്റോറുകൾ വെറും റേഷൻ കടകൾ എന്നതിൽ നിന്ന് സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ജനകീയ കേന്ദ്രമായി മാറുകയാണ്. പൊതുവിതരണ സമ്പ്രദായത്തെ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവുമാക്കുകയാണ് ഭക്ഷ്യവകുപ്പിന്റെ നൂതനമായ ഈ കാൽവയ്പ്പുകൾ.'- കേരള സർക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

10 രൂപ നിരക്കിൽ ഗുണമേന്മയുള്ള കുപ്പിവെള്ളം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് വലിയൊരാശ്വാസമാണ്. ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം നൽകാനായി റാഗിപ്പൊടി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ ആരംഭിച്ചത് ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ സഹായകമാകുമെന്നും പോസ്റ്റിൽ പറയുന്നു.


1959 rationshops converted k-stores kerala government

Next TV

Related Stories
വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റു; 35-കാരന് ദാരുണാന്ത്യം

May 17, 2025 10:28 AM

വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റു; 35-കാരന് ദാരുണാന്ത്യം

അതിഥി തൊഴിലാളി പാമ്പുകടിയേറ്റ്...

Read More >>
വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ; ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

May 17, 2025 09:47 AM

വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ; ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തി സംസ്ഥാന...

Read More >>
 യാത്രക്കാർക്ക് ഇനി ആശ്വസിക്കാം തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ വരുന്നു; ഉറപ്പുനൽകി റെയിൽവേ

May 17, 2025 09:16 AM

യാത്രക്കാർക്ക് ഇനി ആശ്വസിക്കാം തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ വരുന്നു; ഉറപ്പുനൽകി റെയിൽവേ

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്ന്...

Read More >>
സർവകാല റെക്കോർഡിൽ വിജിലൻസ് ​: രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് നാലുപേർ

May 17, 2025 08:05 AM

സർവകാല റെക്കോർഡിൽ വിജിലൻസ് ​: രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് നാലുപേർ

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് ട്രാ​പ്​ കേ​സു​ക​ളിലായി നാ​ലു​പേ​രെ വി​ജി​ല​ൻ​സ്​ അ​റ​സ്​​റ്റ്​...

Read More >>
'യ്യോ കുട മറക്കല്ലേ...! മഴ വരുന്നുണ്ട്', ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

May 17, 2025 07:48 AM

'യ്യോ കുട മറക്കല്ലേ...! മഴ വരുന്നുണ്ട്', ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ...

Read More >>
Top Stories