ഇടുക്കി: ( www.truevisionnews.com ) തൊടുപുഴ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ അപകടത്തിൽപ്പെട്ട യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം മല കയറിയ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് 70 അടി താഴ്ചയിലേക്കു വീണത്.

സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി സാംസണെ താഴ്ചയിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മഴപെയ്തു നനഞ്ഞു കിടന്നിരുന്ന പാറയിൽ നിന്ന് ഇയാൾ തെന്നി വീഴുകയായിരുന്നു. കൈക്ക് പരുക്കേറ്റ സാംസണെ തൊടുപുഴയിലെത്തിച്ച് ചികിത്സ നൽകി
miraculous escape man fell 70 foot idukki tourist spot
