തൊടുപുഴ: ( www.truevisionnews.com ) വിദേശത്ത് ജോലി നൽകാമെന്നുപറഞ്ഞ് 18.99 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനി പ്രേമിക ഛേത്രിയെയാണ് (23) സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ മറ്റൊരു ബംഗാൾ സ്വദേശിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കുമളി ചക്കുപള്ളം സ്വദേശിയിൽനിന്ന് വിവിധ സർട്ടിഫിക്കേഷൻ ചാർജുകൾക്കാണെന്നുപറഞ്ഞാണ് പണം തട്ടിയത്. ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപിന്‍റെ നിർദേശാനുസരണം ഇടുക്കി ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.ആർ. ബിജുവിന്‍റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ വി.എ. സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Woman arrested for cheating lakhs pretext job abroad
