ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന് ഇരട്ട ജീവപര്യന്തം

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന്  ഇരട്ട ജീവപര്യന്തം
May 10, 2025 02:55 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) ചെറുതോണിയിൽ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി . പ്രതിയായ 61 വയസ്സുകാരന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് വിധിച്ചത് . ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബിയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.

2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പെൺകുട്ടി ഗർഭിണി ആണെന്നുള്ള വിവരം പൊലീസിൽ അറിയിച്ചത്. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Girl raped impregnated her way home after tuition 61 year old gets double life sentence

Next TV

Related Stories
മൂന്നാറിലെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

May 10, 2025 08:19 AM

മൂന്നാറിലെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍...

Read More >>
രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

May 6, 2025 08:53 AM

രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി, യുവാവ് മരിച്ചു...

Read More >>
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

May 5, 2025 08:20 AM

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

May 4, 2025 10:09 PM

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന്...

Read More >>
Top Stories

Entertainment News