ഇടുക്കി : (truevisionnews.com) മറയൂർ- മൂന്നാർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർക്ക് പരിക്ക്. മലപ്പുറത്ത് നിന്ന് മറയൂരിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാറാണ് തലയാർ വാഗുവരയിൽ വച്ച് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ 200 അടി താഴ്ചയിലേക്ക് പതിച്ചു .

മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് എത്തി മറയൂർ വഴി തിരിച്ചു പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ടാറ്റ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Nine people injured road accident Marayoor Munnar road.
