കട്ടപ്പന: (truevisionnews.com) വെള്ളയാംകുടി എസ്എംഎൽ ജങ്ഷന് സമീപം ബൈക്കിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്തയാൾ ഹൃദയാഘാതത്തെ തുടർന്ന് തെറിച്ചു വീണു. മേമ്മൂറിയിൽ അജോമോൻ (31) ആണ് തെറിച്ച് വീണത്.

ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് തെറിച്ചുവീണതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അജോമോൻ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.
അതേസമയം ഷിർവയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ലീന മത്യാസ് (67) കാറിടിച്ച് പരിക്കേറ്റതിനെത്തുടർന്ന് തിങ്കളാഴ്ച ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. റോഡരികിൽ നിൽക്കുമ്പോഴാണ് ഞായറാഴ്ച അപകടം സംഭവിച്ചത്.
ഉഡുപ്പി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സംസ്ഥാന വനിത കോൺഗ്രസ് സെക്രട്ടറി, ഷിർവ ഗ്രാമപഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
Heart attack riding bike backseat passenger falls and suffers heart attack
