കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സ്ഥലത്ത് കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. നാരങ്ങാ തോട് പതങ്കയത്ത് കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്.

നാട്ടുകാര്‍ ചേര്‍ന്നാണ് പുഴ കടക്കാൻ കഴിയാതെ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞ് മുക്കം ഫയര്‍ഫോഴ്സും സ്ഥലത്തേക്ക് എത്തിയിരുന്നു. നിലവിൽ സ്ഥലത്ത് മഴയില്ല. എന്നാൽ, മലമുകളിൽ ശക്തമായ മഴ പെയ്തതാണ് മലവെള്ളപ്പാച്ചിലിന് കാരണം. ഇരുവഴഞ്ഞി, ചാലി പുഴ എന്നിവയുടെ ഉള്‍പ്രദേശത്താണ് കനത്ത മഴ പെയ്തത്. വെള്ളം കുറഞ്ഞ് ഒഴുക്കു കുറഞ്ഞ സ്ഥലത്ത് പെട്ടെന്ന് വെള്ളം കുത്തിയൊഴുകുകയായിരുന്നു.
അതേസമയം മഴ മുന്നറിയിപ്പിൽ മാറ്റം, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
Strong flash floods Muthappan River Kozhikode.
