കുന്നമംഗലം : ( www.truevisionnews.com ) സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കുന്നമംഗലം വര്യട്ട്യാക്കിലുള്ള നാസ് അപ്പാർട്ട്മെന്റെിൽ താമസിക്കുന്ന മുഹമ്മദ് ജുനൈദി (28 )നെ കുന്നമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

2025 ഏപ്രീലിൽ 13 വയസ് പ്രായമായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശ്യത്തോടെ അപ്പാർട്ട്മെന്റെിന്റെ പുറക് വശത്തെക്ക് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ട് പോയി ലൈംഗികാതിക്രമം നടത്തുകയും പ്രതിയുടെ ഫോണിലുണ്ടായിരുന്ന അശ്ലീല വീഡിയോകൾ നിർബന്ധിച്ച് കാണിപ്പിക്കുകയും ആയിരുന്നു.
ഈ കാര്യത്തിന് കുന്നമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതിയെ കുന്നമംഗലം എസ് എച്ച് ഒ കിരണിന്റെ നിർദ്ദേശപ്രകാരം എസ് ഐ നിധിൻ, സി പി ഒ ഷമീർ എന്നിവർ ചേർന്ന് പ്രതി താമസിക്കുന്ന അപ്പാർട്ട്മെന്റെിൽനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Sexual assault against student Kozhikode native arrested POCSO case
