കോഴിക്കോട്: (truevisionnews.com) പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍(9), മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍(8) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇന്ന് വൈകീട്ട് നാലോടെ കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു.
രാത്രി ഏഴോടെയാണ് ഇരുവരെയും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.
Missing children found dead pond near their home Kanthapuram Kozhikode
