'യ്യോ കുട മറക്കല്ലേ...! മഴ വരുന്നുണ്ട്', ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

'യ്യോ കുട മറക്കല്ലേ...! മഴ വരുന്നുണ്ട്', ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്
May 17, 2025 07:48 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. മറ്റന്നാൾ മലബാറിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറ‌ഞ്ച് അലെർട്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കലിൽ സജീവമായിട്ടുണ്ട്. അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിലെത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാൽ കാലവർഷം എത്തും മുൻപേ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.

yellow alert two districts kerala chances heavy rain 17 may 2025

Next TV

Related Stories
'ഇത് സ്ഥാനലബ്ധിയല്ല ചുമതലയാണ്, കേരളത്തിൽ തുടർ ഭരണം ഉണ്ടാവും എന്ന് സമൂഹം തീർച്ചപ്പെടുത്തിയതാണ്' - എ പ്രദീപ് കുമാര്‍

May 17, 2025 01:22 PM

'ഇത് സ്ഥാനലബ്ധിയല്ല ചുമതലയാണ്, കേരളത്തിൽ തുടർ ഭരണം ഉണ്ടാവും എന്ന് സമൂഹം തീർച്ചപ്പെടുത്തിയതാണ്' - എ പ്രദീപ് കുമാര്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എ പ്രദീപ്...

Read More >>
വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റു; 35-കാരന് ദാരുണാന്ത്യം

May 17, 2025 10:28 AM

വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റു; 35-കാരന് ദാരുണാന്ത്യം

അതിഥി തൊഴിലാളി പാമ്പുകടിയേറ്റ്...

Read More >>
വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ; ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

May 17, 2025 09:47 AM

വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ; ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തി സംസ്ഥാന...

Read More >>
 യാത്രക്കാർക്ക് ഇനി ആശ്വസിക്കാം തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ വരുന്നു; ഉറപ്പുനൽകി റെയിൽവേ

May 17, 2025 09:16 AM

യാത്രക്കാർക്ക് ഇനി ആശ്വസിക്കാം തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ വരുന്നു; ഉറപ്പുനൽകി റെയിൽവേ

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്ന്...

Read More >>
സർവകാല റെക്കോർഡിൽ വിജിലൻസ് ​: രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് നാലുപേർ

May 17, 2025 08:05 AM

സർവകാല റെക്കോർഡിൽ വിജിലൻസ് ​: രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് നാലുപേർ

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് ട്രാ​പ്​ കേ​സു​ക​ളിലായി നാ​ലു​പേ​രെ വി​ജി​ല​ൻ​സ്​ അ​റ​സ്​​റ്റ്​...

Read More >>
Top Stories