കോഴിക്കോട് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കോഴിക്കോട് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
May 16, 2025 09:43 PM | By VIPIN P V

നടുവണ്ണൂർ: ( www.truevisionnews.com ) ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നടുവണ്ണൂർ തെരുവത്ത്കടവ് സ്വദേശി വില്ലൂന്നി മലയിൽ താമസിക്കും എൻ.എം സുരേന്ദ്രൻ (50) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. നടുവണ്ണൂർ കരുമ്പാപ്പൊയിൽ രാമൻ പുഴക്ക് സമീപം തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബി.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ സെൻ്റർ ബോൾട്ട് തകർന്ന് പിറകുവശം റോഡിലെ പാലത്തിൽ ശക്തിയായി ഇടിച്ചാണ് യാത്രക്കാരനായ സുരേന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.

ഭാര്യ: ശോഭ. മക്കൾ: സനൽ, ശ്രുതി. അച്ഛൻ: പരേതനായ വെയിലാണ്ടി. അമ്മ: പരേതയായ പുവായി.

middle aged man who was seriously injured bus accident Kozhikode died while undergoing treatment

Next TV

Related Stories
കോഴിക്കോട് ബീച്ചിൽ  നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

May 17, 2025 08:15 AM

കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോറിക്ഷ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

May 16, 2025 09:36 PM

കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോറിക്ഷ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

കുറ്റ്യാടിയിൽ ഓട്ടോറിക്ഷ പാലത്തിന്റെ കൈവരിയിൽ ഇടിച്ച്...

Read More >>
കോഴിക്കോട് വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ

May 16, 2025 09:35 PM

കോഴിക്കോട് വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ...

Read More >>
ഭാര്യയുടെ ആധാർ കാർഡിൽ കൃത്രിമം; അനധികൃതമായി രാജ്യത്ത് താമസിച്ച നേപ്പാള്‍ സ്വദേശി വടകരയില്‍ പിടിയിൽ

May 16, 2025 03:21 PM

ഭാര്യയുടെ ആധാർ കാർഡിൽ കൃത്രിമം; അനധികൃതമായി രാജ്യത്ത് താമസിച്ച നേപ്പാള്‍ സ്വദേശി വടകരയില്‍ പിടിയിൽ

ആധാര്‍ കാര്‍ഡില്‍ കൃത്രിമം നടത്തി രാജ്യത്ത് താമസിച്ച് വന്നിരുന്ന നേപ്പാള്‍ സ്വദേശി വടകരയില്‍...

Read More >>
Top Stories