കോഴിക്കോട് : ( www.truevisionnews.com ) വടകരയിൽ കൈക്കൂലി കേസിൽ ഹെഡ്മാസ്റ്റർ പിടിയിലായത് 31ന് വിരമിക്കാനിരിക്കെ. പിഎഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനു സഹപ്രവർത്തകയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് വടകര പാക്കയിൽ ജെബി സ്കൂൾ ഹെഡ്മാസ്റ്റർ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ ഇ.എം.രവീന്ദ്രനെ (56) വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാളിൽനിന്നു 10,000 രൂപയും 90,000 രൂപയുടെ ചെക്കും കണ്ടെടുത്തു. ഇതേ സ്കൂളിലെ അധ്യാപികയാണ് പരാതിക്കാരി. ഇന്നലെ വൈകിട്ട് ഏഴോടെ ലിങ്ക് റോഡ് ജംക്‌ഷനിലാണ് തുക കൈമാറിയത്.
പിഎഫ് അക്കൗണ്ടിൽ നിന്നു 3 ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് അധ്യാപിക മാർച്ച് 28ന് ആണ് അപേക്ഷ നൽകിയത്. ഒരു ലക്ഷം രൂപയാണ് ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടത്. അധ്യാപികയുടെ 2 മാസത്തെ ശമ്പളവും ഹെഡ്മാസ്റ്റർ തടഞ്ഞുവച്ചിരുന്നു.31ന് വിരമിക്കാനിരിക്കെയാണ് അറസ്റ്റ്.
vigilance traps headmaster bribery case days before retirement
