കോഴിക്കോട്: ( www.truevisionnews.com) കാരന്തൂരിലെ പെട്രോൾ പമ്പിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഒഴൂർ സ്വദേശി പൈനാട്ടിൽ നൗഫലാണ് പിടിയിലായത്. 21000 രൂപയും ടാബും ഷൂസുകളുമാണ് മോഷ്ടിച്ചത്. മോഷ്ടിച്ച ടാബിലെ സിം ലോക്കേൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

പ്രതി മലപ്പുരം താനൂരിലും മോഷണം നടത്തിയെന്നും പൊലീസ് കണ്ടെത്തി. താനൂരിൽ ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക് ബൈക്കാണ് മോഷ്ടിച്ചത്. പന്ത്രണ്ടോളം മോഷണ കേസുകളിലെ പ്രതിയാണ് നൗഫൽ.
accused theft case petrol pump Karanthur arrested
