പാലക്കാട്: (truevisionnews.com) ഈ വർഷം മേയിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ ജോലി നീളുന്നു. സ്മാർട്ട് മീറ്ററുകളുടെ സംഭരണ നടപടികളിലാണ് ടെൻഡർ ഏറ്റെടുത്ത കമ്പനി. അടുത്ത സെപ്റ്റംബറോടെ മാത്രമേ സ്ഥാപിക്കൽ നടപടിയിലേക്ക് കടക്കാനാവൂവെന്നാണ് അറിയുന്നത്.

സ്മാർട്ട് മീറ്ററും ആശയവിനിമയ ശൃംഖലയും അനുബന്ധ സോഫ്റ്റ്വെയറും ഉൾപ്പെടുന്ന ഒന്നാം പാക്കേജ് ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ. 2026ഓടെ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന നടപടി പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്രനിർദേശം.
ഒന്നാം പാക്കേജിൽ കുറഞ്ഞ നിരക്കായ 160.9 കോടി രൂപ ക്വാട്ട് ചെയ്ത ഇസ്ക്രാമെക്കോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, രാമലിംഗം കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് എന്നിവയുടെ കൺസോർട്യത്തിനാണ് കരാർ ലഭിച്ചത്. എം.ഡി.എം.എസ് സോഫ്റ്റ്വെയർ, ഇന്റഗ്രേഷൻ എന്നിവയുൾപ്പെടുന്ന രണ്ടാം പാക്കേജിൽ കുറഞ്ഞ തുകയായ 4.45 കോടി രൂപ ക്വാട്ട് ചെയ്ത ഈസിയാസോഫ്റ്റ് എന്ന കമ്പനിയുമായാണ് കരാറിലെത്തിയത്.
KSEB smart meter could not be launched in May
