കോട്ടയം: (truevisionnews.com) നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. വെളിയന്നൂർ താമരക്കാട് ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ വഴിയാത്രികരായ മൂന്നുപേരെയാണ് ഇടിച്ചത്. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലയിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം വടക്കൻ പറവൂരിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. കൊട്ടുവള്ളിക്കാട് പതിയാപറമ്പിൽ സുകുമാരൻ്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന സുകുമാരൻ്റെ മകൻ സുനിയെ പരുക്കിനെ തുടർന്ന് കൊടുങ്ങല്ലൂർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറി പാലം കയറുന്നതിനിടയിൽ പാലത്തിന് താഴെയായുള്ള വീടിന് മുകളിലേക്ക് മറിയുകയായിരിരുന്നു. വീട് ഭാഗികമായി തകർന്നു. സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ഡ്രൈവറെ വടക്കേകര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Lottery worker dies after being hit out of control car Kottayam
