നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം

നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം
May 11, 2025 07:46 AM | By Jain Rosviya

കോട്ടയം: (truevisionnews.com) കോട്ടയം ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ ഒരുമണിയോടെ എംസി റോഡിലായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറായിരുന്നു അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. കാറിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ അഗ്നിശമന സേനയും ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ – എറണാകുളം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

One dead two critical condition after car and pickup van accident ettumanoor kottayam

Next TV

Related Stories
'ഭർത്താവില്ല, രാത്രിവരണം'; യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസിൽ പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

May 8, 2025 04:32 PM

'ഭർത്താവില്ല, രാത്രിവരണം'; യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസിൽ പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾക്ക്...

Read More >>
കോട്ടയത്തെ വാഹനാപകടം; യുവതിയുടെ മരണം കൊലപാതകം?, മുൻ സുഹൃത്ത് കസ്റ്റഡിയിൽ

May 6, 2025 11:32 PM

കോട്ടയത്തെ വാഹനാപകടം; യുവതിയുടെ മരണം കൊലപാതകം?, മുൻ സുഹൃത്ത് കസ്റ്റഡിയിൽ

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചു...

Read More >>
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; ഭാര്യ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

May 5, 2025 04:12 PM

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; ഭാര്യ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി തള്ളിയ...

Read More >>
Top Stories