കോഴിക്കോട്: (truevisionnews.com) ബാലുശ്ശേരി, കോക്കല്ലൂര്‍, വട്ടോളി മേഖലകളില്‍ യുവാക്കള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയിൽ . തുരുത്വാട് നാളേരിക്കുഴിയില്‍ ശിവദാസനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 210 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

പുത്തൂര്‍വട്ടത്തെ വാടകവീട് കേന്ദ്രീകരിച്ച് ചെറുപൊതികളിലാക്കിയാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ സുജിലേഷും സംഘവും വീട്ടില്‍ പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എസ്‌ഐയ്ക്ക് പുറമേ പോലീസുകാരായ മഞ്ജു വിനു, ഫൈസല്‍ കേളോത്ത്, ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം ഷാഫി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Man arrested selling cannabis youths balussery
