കാഞ്ഞങ്ങാട്: (truevisionnews.com) ആനന്ദാശ്രമത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ഖണ്ഡ് പൗരിഗര്‍വാള്‍ സ്വദേശി കൃഷ്ണചന്ദ്രന്‍(75)നെയാണ് മരിച്ച നിലയില്‍ കണ്ടത്.

ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ഇയാളെ കാഞ്ഞങ്ങാട് മാവുങ്കാലിലെ ആനന്ദാശ്രമത്തിലെ ഭക്തന്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിലെ എല്‍ ബ്ലോക്കിലുള്ള 53-ാം നമ്പര്‍ മുറിയിലെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മെയ്-7 നാണ് ഇയാള്‍ ആശ്രമത്തില്‍ എത്തിയത്.
ആശ്രമം അധികൃതര്‍ ഫോട്ടോ ആവശ്യപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഇതേവരെ ഫോട്ടോ എടുത്തിട്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. സ്വാമിയുടെ പ്രത്യേക അനുമതിയോടെയാണ് ഇവിടെ താമസിക്കാന്‍ മുറി അനുവദിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Elderly man found hanging Anandashramam Kanhangad
