കൊല്ലം നഗരത്തിൽ ഓട്ടോകൾക്ക് കൊള്ള കൂലി; അര കിലോമീറ്ററിന് 70 മുതൽ നൂറ് രൂപ വരെ

കൊല്ലം നഗരത്തിൽ ഓട്ടോകൾക്ക് കൊള്ള കൂലി; അര കിലോമീറ്ററിന് 70 മുതൽ നൂറ് രൂപ വരെ
May 12, 2025 04:36 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  നഗരത്തിൽ ഓട്ടോ സഫാരി എന്നാൽ കൈയ്യിലുള്ള പോക്കറ്റ് കാലി എന്നാണർത്ഥം . കഴുത്തറുപ്പൻ കൂലിയാണ് ഇവിടെ ഓട്ടോ തൊഴിലാളികൾ യാത്ര ചെയ്യാൻ എത്തുന്നവരിൽ നിന്ന് ഈടാക്കുന്നത് . ചിന്നക്കട പരിധിയിൽ വരുന്ന മിക്ക സ്റ്റാൻഡുകളിലും ചെറിയ ഓട്ടത്തിനു പോലും അമിത ചാർജാണ് ചില ഓട്ടോ തൊഴിലാളികൾ പിടിച്ചു വാങ്ങുന്നത് .

ഇതിനെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ ഭീഷണിപ്പെടുത്തലും , കൈയ്യേറ്റവും കൂടി വരികയാണ് .ഇതിനെതിരെ മോട്ടോർ വാഹന വകുപ്പും , പൊലീസും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് യാത്രക്കാർ പരാതിപ്പെടുന്നു . നരസിംഹത്തിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം മീശ മേലേക്ക് പിരിച്ച് ഷർട്ടിൻ്റെ കോളറിൽ പിടിച്ച് ഉയർത്തി നീ ആരെടാ ഞങ്ങളുടെ സ്റ്റാൻഡിൽ വന്ന് ഞങ്ങളോട് വില പേശാൻ എന്ന വണ്ണമാണ് ചില ഓട്ടോ തൊഴിലാളികൾ യാത്രക്കാരോട് പെരുമാറുന്നത് .

തമ്പാനൂരിൽ നിന്ന് ഭാര്യയൊടൊപ്പം എത്തിയ മധ്യവയസ്ക്കനെ ഓട്ടോ ചാർജിനെ ചൊല്ലിയുള്ള തർക്കത്തിൽ യാത്രാമധ്യേ ഇറക്കിവിട്ടതും കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഒന്നു മാത്രം . ഓട്ടോ ചാർജിൻ്റെ പേരിൽ ഗുണ്ടാ വിളയാട്ടമാണ് നടത്തുന്നതെന്നാണ് ഇവർക്കെതിരെ ഉയരുന്ന പരാതി .

യാത്രാ നിരക്ക് തിരിച്ചറിയാനാകുന്ന വിധത്തിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന നിയമം നില നിൽക്കെ അതൊക്കെ കാറ്റിൽ പറത്തിയാണ് ഓട്ടോ ഡ്രൈവർമാർ കൊല്ലം നഗര പരിധിയിൽ വിലസുന്നത് . പുതുക്കിയ നിരക്കനുസിരിച്ച് ഒന്നര കിലോമീറ്ററിന് 30 രൂപയാണ് ഈടാക്കേണ്ടതെങ്കിൽ ഇവിടെ അര കിലോമീറ്ററിന് 70 രൂപ മുതൽ 100 രൂപ വരെയാണ് യാത്രക്കാരിൽ നിന്ന് പിഴിയുന്നത് .

ഈ ലംഘനത്തിരെ മോട്ടോർ വാഹന ഉദ്യോഗസ്ഥസ്ഥരാകട്ടെ ഇതൊന്നും കണ്ടില്ല എന്ന മട്ടാണ് സ്വീകരിച്ചിരിക്കുന്നത് .ചിന്നക്കട നഗര പരിധിയിൽ വരുന്ന ഓരോ ഓട്ടോ സ്റ്റാൻഡിലും ഡ്രൈവർമാർ ഇതേ ചാർജ് തന്നെയാണ് ഈടാക്കുന്നത് . മാത്രമല്ല രാത്രികാലങ്ങളിൽ ഇവർ കൂട്ടം കൂടിയിരുന്നു മദ്യപിക്കുന്നതും , യാത്രക്കാരെ ശല്യപ്പെടുത്തുന്നതും പതിവാണ് . സ്കൂൾ , കോളേജ് കഴിഞ്ഞെത്തുന്ന വിദ്യാർത്ഥിനികളെ ശല്യം ചെയ്യുന്നതും ഇവർ പതിവാക്കിയതായി പരാതി ഉയരുന്നുണ്ട് .

പൊലീസ് പരിശോധന കർശനമാക്കാത്തതാണ് ഇതിനു പിന്നിൽ എന്നാണ് വിദ്യാർത്ഥിനികൾ പരാതിപ്പെടുന്നത് . പകൽ സമയത്ത് 70 മുതൽ 100 രൂപ വരെയാണെങ്കിൽ രാത്രിയിൽ ഇതിൻ്റെ ഇരട്ടിയാണ് യാത്രാകൂലിയായി ഇവർ അപഹരിക്കുന്നത് . മാത്രമല്ല മീറ്റർ നിരക്ക് മാത്രമല്ല റിട്ടേൺ ചാർജും കൂടി ചേർത്താണ് യാത്ര കൂലി ഈടാക്കുന്നതെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ അവകാശ വാദം .

ഇത് മാത്രമല്ല പല ഓട്ടോ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കാതെയാണ് കൊല്ലം നഗര പരിധിയിൽ സഫാരി നടത്തുന്നത് . മീറ്റർ കൃത്യമായി പ്രവർത്തിപ്പിക്കാത്തവരുടെ ലൈസൻസും , പെർമിറ്റും റദ്ദാക്കുമെന്ന നിയമം നില നിൽക്കെ ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടാവിളയാട്ടം നിലനിൽക്കുന്നതിനാൽ രേഖാമൂലം പരാതി നൽകുവാൻ യാത്രക്കാർ വിസമ്മതിക്കുകയാണ് .

Autorickshaws Kollam city charge exorbitant rates Rs 70 to Rs 100 per half kilometer

Next TV

Related Stories
ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയർ ഡോക്ടർ പിടിയിൽ

May 11, 2025 12:42 PM

ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയർ ഡോക്ടർ പിടിയിൽ

കൊല്ലത്ത് ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയർ ഡോക്ടർ പിടിയിൽ...

Read More >>
കോടികൾ മുക്കുന്ന കരിമണൽ ഖനനം പുരോഗമിക്കുന്നു; കണ്ണീരോടെ സ്ഥലം വിട്ട് നൽകി ചവറ കരിത്തുറ - ഇടത്തുരുത്ത് നിവാസികൾ

May 9, 2025 10:13 AM

കോടികൾ മുക്കുന്ന കരിമണൽ ഖനനം പുരോഗമിക്കുന്നു; കണ്ണീരോടെ സ്ഥലം വിട്ട് നൽകി ചവറ കരിത്തുറ - ഇടത്തുരുത്ത് നിവാസികൾ

ചവറ ഗ്രാമ പഞ്ചായത്തിൽ തീരദേശത്തോട് ചേർന്നുള്ള ഇടത്തുരുത്ത് പ്രദേശം ഏറ്റെടുത്ത് മണൽ...

Read More >>
Top Stories










Entertainment News