കൊല്ലം: (truevisionnews.com) 11 വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ 75 കാരന് കഠിന തടവും പിഴയും ശിക്ഷ. കുണ്ടറ ഇളംബല്ലൂർ പെരുമ്പുഴ ചേരിയിൽ സോണി ഭവനിൽ ഡാനിയേൽ മകൻ 75 വയസുള്ള തങ്കച്ചനെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ. എ ആണ് ശിക്ഷിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിൽ ‘ബിംഗോ’ വാങ്ങാനെത്തിയ പെൺകുട്ടിയോട് പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പത്തു മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. കുണ്ടറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി രാജ്‌കുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സരിത ആർ ഹാജരായി. എഎസ്ഐ സിന്ധ്യ പ്രോസീക്യൂഷൻ നടപടികൾ ഏകീകരിച്ചു.
Sexual assault 11year old girl kollam
