(truevisionnews.com)എന്നും വീട്ടിൽ ചോറും കറിയും വെച്ചുമടുത്തുകാണും അല്ലേ , എന്നാൽ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ലഡ്ഡു തയ്യാറാക്കി നോക്കാം .

ചേരുവകൾ
കടലമാവ് - 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
നെയ്യ്- ആവശ്യത്തിന്
ഏലക്കാപ്പൊടി, മഞ്ഞ നിറം - ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം:
ആദ്യം കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണാപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.
Let's prepare laddu.
