ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ
May 14, 2025 04:17 PM | By Susmitha Surendran

(truevisionnews.com) ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ‘ഭാർഗവാസ്ത്ര’ എന്നതാണ് ഡ്രോൺ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാൽപൂരിൽ നടന്ന പരീക്ഷണം വിജയകരം. ഈ കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകൾ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിൽ പരീക്ഷണത്തിന് വിധേയമാക്കി.

എല്ലാ നിയുക്ത ലക്ഷ്യങ്ങളും നേടിയെടുത്തു. ഗോപാൽപൂരിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റോക്കറ്റിൽ മൂന്ന് പരീക്ഷണങ്ങൾ നടത്തി. ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങൾ നടത്തി. രണ്ട് സെക്കൻഡിനുള്ളിൽ സാൽവോ മോഡിൽ രണ്ട് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് ഒരു പരീക്ഷണം നടത്തി. നാല് റോക്കറ്റുകളും പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവയ്ക്കുകയും ആവശ്യമായ വിക്ഷേപണ പാരാമീറ്ററുകൾ കൈവരിക്കുകയും ചെയ്തുവെന്ന് സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.

2.5 കിലോമീറ്റർ വരെ ദൂരത്തിൽ വരുന്ന ചെറുതും വലുതുമായ ഡ്രോണുകൾ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകൾ ‘ഭാർഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ തടസ്സമില്ലാതെ വിന്യാസം നടത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സംവിധാനം, ഇന്ത്യയുടെ സായുധ സേനയുടെ അതുല്യമായ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നു.

India successfully developed new system counter drones.

Next TV

Related Stories
'പത്ത് തവണ വേണമെങ്കിലും മാപ്പ് പറയാം'; സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

May 14, 2025 03:40 PM

'പത്ത് തവണ വേണമെങ്കിലും മാപ്പ് പറയാം'; സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ്...

Read More >>
Top Stories










GCC News