'കൊച്ചുപിള്ളേരാ, വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം, ഉടമസ്ഥൻ വരട്ടേ...'; നാലുപേരടങ്ങുന്ന കുട്ടിസംഘം സ്കൂട്ടറുമായി ചെന്നുപെട്ടത് മന്ത്രിയുടെ മുൻപിൽ

'കൊച്ചുപിള്ളേരാ, വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം, ഉടമസ്ഥൻ വരട്ടേ...'; നാലുപേരടങ്ങുന്ന കുട്ടിസംഘം സ്കൂട്ടറുമായി ചെന്നുപെട്ടത് മന്ത്രിയുടെ മുൻപിൽ
May 20, 2025 12:48 PM | By Athira V

കൊല്ലം: ( www.truevisionnews.com ) നാലുപേരടങ്ങുന്ന കുട്ടിസംഘം സ്കൂട്ടറുമായി ചെന്നുപെട്ടത് ഗതാഗത മന്ത്രിയുടെ മുൻപിൽ. സംഭവം കണ്ടയുടനെ ഉടമയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നിർദേശവും നൽകി.

പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. അപ്പോഴാണ് ഒരു സ്കൂട്ടറിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ വരുന്നത് മന്ത്രി കെ ബി ഗണേഷ് കുമാർ കാണുന്നത്.

കുട്ടികളോട് സംസാരിച്ച ശേഷം മന്ത്രി അവിടെയുണ്ടായിരുന്ന പൊലീസുകാരോട് "സി.ഐ വിളിച്ച് പറയ്, ഉടമയാരാണെന്ന് കണ്ടുപിടിച്ച് ആർ.ടി.ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ, 18 വയസുപോലും ആയിട്ടില്ല. വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം. ഹെൽമറ്റുമില്ല. ലൈസൻസുമില്ല. ഉടമസ്ഥൻ വരട്ടേ.' -മന്ത്രി പറഞ്ഞു.

four people riding scooters without licenses minister orders cancellation licenses

Next TV

Related Stories
രണ്ട് കോടിയുടെ വികസനം നീളുന്നു; ജലധാര മ്യൂസിക്കൽ ഫൗണ്ടേഷന് മറുപടി വേണ്ടേ ?

May 20, 2025 11:25 AM

രണ്ട് കോടിയുടെ വികസനം നീളുന്നു; ജലധാര മ്യൂസിക്കൽ ഫൗണ്ടേഷന് മറുപടി വേണ്ടേ ?

സംഗീത ജലധാര നൃത്തം നിലച്ചിട്ട് രണ്ട് വർഷം...

Read More >>
വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി

May 19, 2025 08:37 PM

വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി

തിരുവനന്തപുരം വീട്ടിൽ നിർത്തിയിട്ട മോട്ടോർ ബൈക്കിന് അജ്ഞാതർ...

Read More >>
സംഘാടക സമിതി ഓഫീസ് തുറന്നു; വനിതാചലച്ചിത്രമേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കും -മന്ത്രി ബാലഗോപാല്‍

May 18, 2025 07:38 PM

സംഘാടക സമിതി ഓഫീസ് തുറന്നു; വനിതാചലച്ചിത്രമേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കും -മന്ത്രി ബാലഗോപാല്‍

കൊട്ടാരക്കര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം...

Read More >>
ക്ഷീരദീപം പദ്ധതി: വിദ്യാർഥികൾക്കുള്ള ധനസഹായം ഉയർത്താൻ സർക്കാർ തീരുമാനം

May 17, 2025 08:53 AM

ക്ഷീരദീപം പദ്ധതി: വിദ്യാർഥികൾക്കുള്ള ധനസഹായം ഉയർത്താൻ സർക്കാർ തീരുമാനം

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ‘ക്ഷീരദീപം’ പദ്ധതിയിലെ വിദ്യാഭ്യാസ ധനസഹായത്തുക...

Read More >>
Top Stories