'ഭൂമിയിലേക്കിറങ്ങി വന്ന സ്വര്‍ഗീയ സുന്ദരി'; ചുവപ്പില്‍ ഗ്ലാമറസായി മാളവിക

'ഭൂമിയിലേക്കിറങ്ങി വന്ന സ്വര്‍ഗീയ സുന്ദരി'; ചുവപ്പില്‍ ഗ്ലാമറസായി മാളവിക
Mar 13, 2025 11:37 AM | By Athira V

( www.truevisionnews.com ) പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകള്‍ കൂടിയായ മാളവിക മോഡലിങ്ങിലും തന്റേതായ മേല്‍വിലാസമുണ്ടാക്കിയിട്ടുണ്ട്. ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം എപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. ചുവപ്പ് ഫ്‌ളെയേഡ് സ്‌കര്‍ട്ടും സ്ട്രെച്ചബിള്‍ ബ്ലൗസുമാണ് മാളവികയുടെ ഔട്ട്ഫിറ്റ്.

ഡീപ് നെക്കുള്ള ബ്ലൗസിന് ഹാഫ് സ്ലീവാണ് നല്‍കിയിരിക്കുന്നത്. ഗോള്‍ന്‍ ലോങ് ചെയിനാണ് ആഭരണമായി ധരിച്ചിരിക്കുന്നത്. കഴുത്ത് മുതല്‍ അരക്കെട്ട് വരെ നീളുന്ന രീതിയിലാണ് ചെയിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം പോലെയുണ്ടെന്നായിരുന്നു അധികപേരുടേയും കമന്റ്. ചുവപ്പ് നിറം നന്നായി ചേരുന്നുണ്ടെന്നും ഭൂമിയിലേക്കിറങ്ങി വന്ന സ്വര്‍ഗീയ സുന്ദരി എന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം ആണ് മാളവികയുടെ പുതിയ സിനിമ. പ്രഭാസിന്റെ രാജാ സാബ്, കാര്‍ത്തിയുടെ സര്‍ദാര്‍ 2 എന്നിവയാണ് മറ്റ് പ്രൊജക്ടുകള്‍.

#malavika #mohanan #new #photoshoot

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories










Entertainment News