(truevisionnews.com) തങ്ങളുടെ എ.ഐ മോഡലുകൾക്ക് ഏർപ്പെടുത്തിയിരുന്ന സെൻസർഷിപ്പ് പോളിസികളിൽ വൻ ഇളവ് വരുത്തി ഓപൺ എ.ഐ.ഉപയോക്താക്കളുടെ സ്വതന്ത്ര ആവിഷ്കാരം മുൻ നിർത്തിയാണിതെന്ന്, ചാറ്റ് ജി.പി.ടിയുടെ നിർമാതാക്കളായ ഓപൺ എ.ഐ വൃത്തങ്ങൾ പറഞ്ഞു.

എത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും വിവാദപരമാണെങ്കിലും ഇളവ് നൽകാനാണ് തീരുമാനമെന്നും അവർ പറയുന്നു. ‘‘ഉദാഹരണത്തിന്, ബോംബ് നിർമിക്കുന്ന വിധം, ഒരാളുടെ സ്വകാര്യതയിൽ കടന്നു കയറുന്ന വിധം തുടങ്ങിയ വിഷയങ്ങളിൽ ഞങ്ങൾ വിദശദമായ വിവരങ്ങൾ ഇതു വരെ നൽകിയിരുന്നില്ല.
രാഷ്ട്രീയപരമായും സാംസ്കാരികമായും സെൻസിറ്റിവായ ചോദ്യങ്ങൾക്കും ചിന്താപരമായ ഉത്തരങ്ങൾ നൽകാനും തയാറാണ്. അതേസമയം പ്രത്യേക ഉദ്ദേശ്യമില്ലാതെയായിരിക്കും ഉത്തരങ്ങൾ’’ -കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ബ്ലോഗിൽ കമ്പനി അറിയിച്ചു.
#Open #AI #End #Self #Censorship
