കിടിലൻ മാറ്റത്തിനൊരുങ്ങി വാട്സാപ്പ്; പുതിയ ഫീച്ചർസ് ഇതൊക്കെ...

കിടിലൻ മാറ്റത്തിനൊരുങ്ങി വാട്സാപ്പ്; പുതിയ ഫീച്ചർസ് ഇതൊക്കെ...
Aug 1, 2025 10:43 AM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഇനി ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് അധികൃതര്‍. ആൻഡ്രോയ്‌ഡിനുള്ള വാട്സ്ആപ്പ് ബീറ്റയിൽ (പതിപ്പ് 2.25.21.23) പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടതായി WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്കായി പുത്തന്‍ ഫീച്ചര്‍ പുറത്തിറക്കും എന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ വാട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ മാറ്റാൻ എഡിറ്റ് ഓപ്ഷനിലേക്ക് പോകുമ്പോൾ, ഇപ്പോൾ നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഫോട്ടോകൾ ഇംപോർട്ട് ചെയ്യാനുള്ള ഓപ്ഷനും വൈകാതെ ലഭിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് ഗാലറിയിൽ നിന്ന് ഫോട്ടോകൾ തിരഞ്ഞെടുക്കാനോ, ക്യാമറയിൽ നിന്ന് ക്ലിക്ക് ചെയ്യാനോ, അവതാർ ചേർക്കാനോ അല്ലെങ്കിൽ എഐ ജനറേറ്റഡ് ഇമേജുകൾ ഉപയോഗിക്കാനോ മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ ഫീച്ചർ ഉപയോഗിച്ച് വാട്സ്ആപ്പില്‍ ഡിസ്പ്ലേ പിക്‌ചറായി ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം ഉപയോഗിക്കാനുള്ള ഓപ്ഷനും ഉടനടി എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭിക്കും.

ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, ആദ്യം മെറ്റ അക്കൗണ്ട്സ് സെന്‍ററിലെ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഫേസ്ബുക്കുമായും ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായും ലിങ്ക് ചെയ്യണം. ഈ വർഷം ആദ്യം മെറ്റ അക്കൗണ്ട്സ് സെന്‍ററിലേക്ക് വാട്‌സ്ആപ്പും ചേർക്കാനുള്ള മെറ്റ ഓപ്ഷൻ നൽകിയിരുന്നു. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ഇടയിൽ മികച്ച സംയോജനം കൊണ്ടുവരുന്ന നിരവധി സവിശേഷതകൾ മെറ്റാ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് നേരിട്ട് വാട്‌സ്ആപ്പിലേക്ക് പങ്കിടാം. കൂടാതെ ബിസിനസ് അക്കൗണ്ടുകൾക്ക് അവരുടെ ഇൻസ്റ്റാ പ്രൊഫൈലിലേക്ക് ഒരു വാട്‌സ്ആപ്പ് ബട്ടൺ ചേർക്കാനും കഴിയും. അതുവഴി ഉപഭോക്താക്കൾക്ക് അവരെ നേരിട്ട് വാട്‌സ്ആപ്പില്‍ ബന്ധപ്പെടാൻ കഴിയും.

WhatsApp is preparing for its next feature update

Next TV

Related Stories
ഇന്ത്യയിൽ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് വഴി തുറന്നു; ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഔദ്യോഗിക ലൈസൻസ് ലഭിച്ചു

Aug 1, 2025 12:05 PM

ഇന്ത്യയിൽ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് വഴി തുറന്നു; ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഔദ്യോഗിക ലൈസൻസ് ലഭിച്ചു

ഇന്ത്യയിൽ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഔദ്യോഗിക ലൈസൻസ്...

Read More >>
ചാരകണ്ണായി നൈസാര്‍ ഭ്രമണപഥത്തിലേക്ക്; 747 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഭൂമിയെ ചൂഴ്ന്നറിയാന്‍, കുതിച്ചുയർന്ന് ജിഎസ്എല്‍വി എഫ്-16

Jul 30, 2025 05:59 PM

ചാരകണ്ണായി നൈസാര്‍ ഭ്രമണപഥത്തിലേക്ക്; 747 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഭൂമിയെ ചൂഴ്ന്നറിയാന്‍, കുതിച്ചുയർന്ന് ജിഎസ്എല്‍വി എഫ്-16

ഭൗമ നിരീക്ഷണ രംഗത്ത് പുത്തന്‍ അധ്യായത്തിന് തുടക്കമിട്ട് അത്യാധുനിക ഉപഗ്രഹമായ നൈസാര്‍ (NISAR) ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന്...

Read More >>
അറിഞ്ഞില്ലേ... ഇനി റീലുകൾ കാണാൻ ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

Jul 22, 2025 11:02 AM

അറിഞ്ഞില്ലേ... ഇനി റീലുകൾ കാണാൻ ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇനി റീലുകൾ കാണാൻ ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി...

Read More >>
റെഡ്‍മി 14സി-യുടെ പിൻഗാമി;  പുത്തൻ  ഫീച്ചറുകളുമായി  റെഡ്മി 15സി വിപണിയിലെത്തുന്നു

Jul 20, 2025 04:44 PM

റെഡ്‍മി 14സി-യുടെ പിൻഗാമി; പുത്തൻ ഫീച്ചറുകളുമായി റെഡ്മി 15സി വിപണിയിലെത്തുന്നു

റെഡ്‍മി 15സി സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ ആഗോള വിപണികളിൽ ലോഞ്ച്...

Read More >>
Top Stories










//Truevisionall