'ദ കേരള സ്റ്റോറി'; സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നു- മന്ത്രി വി ശിവന്‍കുട്ടി

'ദ കേരള സ്റ്റോറി'; സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നു- മന്ത്രി വി ശിവന്‍കുട്ടി
Aug 1, 2025 08:31 PM | By Anjali M T

തിരുവനന്തപുരം: (www.truevisionnews.com) ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നും മന്ത്രി കുറിച്ചു. ഇത്തരം പ്രവണതകള്‍ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മലയാള സിനിമകള്‍ക്കും അഭിനേതാക്കള്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തില്‍ നിന്നുള്ള പ്രതിഭകള്‍ക്ക് ലഭിച്ച അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച മലയാള സിനിമക്കുള്ള അവാര്‍ഡ് നേടിയ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമിയെയും, മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഉര്‍വശിയേയും, മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ വിജയരാഘവനെയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ പ്രതിഭയും കഠിനാധ്വാനവും മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം അഭിനന്ദിച്ചു.

കേരള സ്റ്റോറിക്ക് രണ്ട് പുരസ്‌കാരമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തിലുള്ളത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്‌റ്റോറി സംവിധായകന്‍ സുധിപ്തോ സെന്നും മികച്ച ഛായാഗ്രഹണം പ്രശാന്തനു മോഹപാത്രയും കരസ്ഥമാക്കി. 2023 മെയ് അഞ്ചിനായിരുന്നു കേരള സ്റ്റോറിയുടെ റിലീസ്. കേരളത്തെ കുറിച്ച് ഇല്ലാത്ത വിവരണം നല്‍കിയ സിനിമ സംപ്രേഷണം ചെയ്ത മുതല്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.

Minister V Sivankutty says it is regrettable that 'The Kerala Story' received recognition at the National Film Awards

Next TV

Related Stories
സണ്ണി ജോസഫ് മുഴുവന്‍ പരിപാടികളും റദ്ദാക്കി ഛത്തീസ്ഗഡിലേക്ക്; ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ നേരില്‍ കാണും

Aug 1, 2025 08:50 PM

സണ്ണി ജോസഫ് മുഴുവന്‍ പരിപാടികളും റദ്ദാക്കി ഛത്തീസ്ഗഡിലേക്ക്; ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ നേരില്‍ കാണും

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കന്യാസ്ത്രീകളെ നേരില്‍ കാണാൻ ഛത്തീസ്ഗഡിലേക്ക്...

Read More >>
വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ ചൂരൽ മലയിലേക്ക് ക്ഷണിക്കുന്നു; വയനാട് ടൗൺഷിപ്പിൻറെ കണക്കുനിരത്തി മന്ത്രി കെ. രാജൻ

Aug 1, 2025 07:52 PM

വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ ചൂരൽ മലയിലേക്ക് ക്ഷണിക്കുന്നു; വയനാട് ടൗൺഷിപ്പിൻറെ കണക്കുനിരത്തി മന്ത്രി കെ. രാജൻ

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്ക് ടൗൺഷിപ്പിലെ വീടുകൾക്കുള്ള ചെലവ് വ്യക്തമാക്കി...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ  സുരേന്ദ്രൻ

Jul 30, 2025 06:57 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ സുരേന്ദ്രൻ

കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്ന് ക്ലിമീസ് ബാവയുടെ പ്രതികരണം ഇന്നത്തെ സാഹചര്യത്തിലെന്ന് കെ...

Read More >>
പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

Jul 29, 2025 11:59 AM

പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ്...

Read More >>
Top Stories

//Truevisionall