തലയിലില്ലെങ്കിൽ പണിയാകും; ഹെൽമറ്റ് ഇല്ലെങ്കിൽ നാളെമുതൽ പെട്രോളുമില്ല, നിയമലംഘനത്തിന് പൂട്ടിടാൻ അധികൃതർ

തലയിലില്ലെങ്കിൽ പണിയാകും; ഹെൽമറ്റ് ഇല്ലെങ്കിൽ നാളെമുതൽ പെട്രോളുമില്ല, നിയമലംഘനത്തിന് പൂട്ടിടാൻ അധികൃതർ
Jul 31, 2025 01:12 PM | By VIPIN P V

ഇന്ദോർ (മധ്യപ്രദേശ്): ( www.truevisionnews.com ) ഹെൽമറ്റ് വെക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമം ലംഘിക്കുകയും അപകടത്തിൽ പെടുകയും ചെയ്യുന്നവരുടെ എണ്ണം ചെറുതല്ല. ഇതോടെ ഹെൽമറ്റ് നിർബന്ധമാക്കാൻ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് മധ്യപ്രദേശിലെ ഇന്ദോർ ജില്ല.

ആഗസ്റ്റ് ഒന്ന് മുതൽ ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച് എത്തുന്നവർക്ക് പമ്പുകളിൽനിന്ന് പെട്രോൾ നൽകേണ്ടതില്ലെന്നാണ് അധികൃതരുടെ നിർദേശം. സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റി ചെയർമാനും മുൻ ജഡ്ജിയുമായ ജസ്റ്റിസ് അഭയ് മനോഹർ സപ്രേയുടെ നിർദേശ പ്രകാരമാണ് ഇന്ദോറിൽ പുതിയ പരിഷ്കരണം വരുന്നത്.

യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനായി ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും കാറിൽ സീറ്റ് ബെൽറ്റും ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക കാമ്പെയിൻ സംഘടിപ്പിക്കണമെന്നായിരുന്നു സപ്രേയുടെ നിർദേശം. ഇതോടെ ഇന്ദോറിൽ ആഗസ്റ്റ് ഒന്നുമുതൽ ഹെൽമറ്റില്ലാത്ത ഇരുചക്രവാഹന യാത്രികർക്ക് പെട്രോൾ നൽകേണ്ടെന്ന് നിർദേശം നൽകുകയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിങ് പറഞ്ഞു.

ഉത്തരവ് ലംഘിക്കുന്ന പെട്രോൾ പമ്പുകൾക്കെതിരെ 2023ലെ സിവിൽ സെക്യൂരിറ്റി കോഡ് 163-ാം വകുപ്പ് പ്രകാരം നടപടിയെടുക്കും. ഒരു വർഷം തടവോ 5000 രൂപ പിഴയോ അല്ലെങ്കിൽ ഇത് രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. അടുത്തിടെ ഇന്ദോറിൽ വർധിച്ചുവരുന്ന ട്രാഫിക് നിയമലംഘനത്തിൽ അധികൃതരെ വിമർശിച്ച് മധ്യപ്രദേശ് ഹൈകോടതി രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നീക്കം. 1950നു ശേഷം 32 ലക്ഷം വാഹനങ്ങളാണ് ഇന്ദോറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏകദേശം 21 ലക്ഷം വാഹനങ്ങളാണ് ഇന്ദോറിലെ നിരത്തുകളിൽ നിലവിൽ ഓടുന്നത്.

no helmet no petrol in indore district

Next TV

Related Stories
 നിമിഷപ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

Aug 1, 2025 07:16 PM

നിമിഷപ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

നിമിഷപ്രിയയുടെ മോചനം, വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ...

Read More >>
ദാഹിച്ചപ്പോൾ വെള്ളം ചോദിച്ച മേലുദ്ദ്യോഗസ്ഥന് മൂത്രം കലർത്തി നൽകി; സർക്കാർ ഓഫിസിലെ പ്യൂൺ അറസ്റ്റിൽ

Aug 1, 2025 04:49 PM

ദാഹിച്ചപ്പോൾ വെള്ളം ചോദിച്ച മേലുദ്ദ്യോഗസ്ഥന് മൂത്രം കലർത്തി നൽകി; സർക്കാർ ഓഫിസിലെ പ്യൂൺ അറസ്റ്റിൽ

ഒഡിഷയിൽ കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് മൂത്രം കുപ്പിയിലാക്കി നൽകിയ അറ്റൻ്റർ...

Read More >>
'സത്യം പരാജയപ്പെടില്ല', നിമിഷപ്രിയയുടെ വധശിക്ഷ; അടുത്ത തീയ്യതി ഉടനെന്ന് തലാലിന്‍റെ സഹോദരന്‍

Aug 1, 2025 09:56 AM

'സത്യം പരാജയപ്പെടില്ല', നിമിഷപ്രിയയുടെ വധശിക്ഷ; അടുത്ത തീയ്യതി ഉടനെന്ന് തലാലിന്‍റെ സഹോദരന്‍

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ ...

Read More >>
സ്ഥിതി നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി; മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്, ബിജെപി കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തി

Aug 1, 2025 08:56 AM

സ്ഥിതി നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി; മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്, ബിജെപി കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തി

ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണ നടന്നതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിനും കടുത്ത...

Read More >>
Top Stories

//Truevisionall