‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ

‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ
Jul 30, 2025 06:26 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) സന്യാസിനിമാർ മതേതര ഭാരതത്തിൻ്റെ അഭിമാനമെന്ന് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവ. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രിസ്ത്യൻ സഭകളുടെ സംയുക്ത പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഷ ഭാരതത്തിന് അഭിവാജ്യ ഘടകമാണ് അവർ. അവരുടെ സമർപ്പണം എക്കാലവും ഓർമിക്കപ്പെടണം. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു. ജാമ്യം നിഷേധിച്ചപ്പോൾ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആർഷ ഭാരത സംസ്ക്കാരമെന്നും അദ്ദേഹം വിമർശിച്ചു.

സന്യാസിനിമാർ ഭാരതത്തിൻ്റെ പൈതൃകം പേരുന്ന പെങ്ങന്മാരാണ്. “ഭാരതത്തിൻ്റെ ആത്മാവ് ഗ്രാമങ്ങളിലാണ്”. അവിടെ ആതുര ശുശ്രൂഷ ചെയ്യുന്നവരാണ് സന്യാസിനിമാർ. അവർ ചെയ്‌തത്‌ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് അധികാരികളുടെ ധാർമികതയാണ്. ആറു ദിവസമായി സഹോദരിമാർ കൽത്തുറുങ്കിലാണ്. കേരളത്തിലെ ബിജെപിയുടെ അധ്യക്ഷൻ പറഞ്ഞു. സന്യാസിനിമാർ തെറ്റ് ചെയ്തില്ല എന്ന്. എങ്കിൽ അവരെ അങ്ങ് വിട്ടയച്ചു കൂടേ. അവരെ തടങ്കലിൽ ആക്കിയവർക്ക് എതിരെ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിഹാരമുണ്ടാക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികൾക്ക് ഉണ്ടാകണം. അപ്പോഴേ സുരക്ഷിതത്വം തോന്നു. ഇതെല്ലാം കണ്ട് സുവിശേഷം വായിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകുമെന്നും ക്ലിമീസ് ബാവ വ്യക്തമാക്കി. ക്രൈസ്തവർ 2000 വർഷമായി മതപരിവർത്തനം നടത്തുന്നു എന്ന് പറയുന്നു. എങ്കിൽ 2% ത്തിൽ എങ്ങനെ ഒതുങ്ങി. തെറ്റിദ്ധരിക്കപ്പെടുന്ന പലതുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Malankara Catholic Major Archbishop Cardinal Cleemis Bava says nuns are the pride of secular India

Next TV

Related Stories
കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aug 1, 2025 03:41 PM

കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതര...

Read More >>
ഇഴഞ്ഞുനീങ്ങുന്നു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർനന്ദയുടെ ആത്മഹത്യ, പൊലീസിനെതിരെ ബാലാവകാശ കമ്മിഷൻ

Aug 1, 2025 03:31 PM

ഇഴഞ്ഞുനീങ്ങുന്നു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർനന്ദയുടെ ആത്മഹത്യ, പൊലീസിനെതിരെ ബാലാവകാശ കമ്മിഷൻ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർനന്ദയുടെ ആത്മഹത്യ, പൊലീസിനെതിരെ ബാലാവകാശ...

Read More >>
അവധി മാറുമോ ...? 'പ്രശ്നങ്ങൾ നിരവധി', മന്ത്രിയുടെ 'ക്രീയാത്മക ചർച്ച' സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

Aug 1, 2025 03:02 PM

അവധി മാറുമോ ...? 'പ്രശ്നങ്ങൾ നിരവധി', മന്ത്രിയുടെ 'ക്രീയാത്മക ചർച്ച' സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ വേനലവധി, മഴക്കാലത്തെ അവധിയാക്കി മാറ്റിയാലോ എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശത്തിൽ ചർച്ച പൊടിപൊടിക്കുന്നു....

Read More >>
ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; സ്വകാര്യ  ബസ് തൊഴിലാളി പണിമുടക്ക് പിൻവലിച്ചു

Aug 1, 2025 02:46 PM

ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് പിൻവലിച്ചു

ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്...

Read More >>
ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

Aug 1, 2025 02:06 PM

ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി...

Read More >>
Top Stories

//Truevisionall