ആലുവ: ( www.truevisionnews.com ) റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം - ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിര്‍ത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തേ കടന്നുപോയ ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് ബോധ്യമായി. മൃതദേഹം മാറ്റാന്‍ സമയമെടുത്തതോടെ മുക്കാല്‍ മണിക്കൂറോളം മെമു വൈകി.
തിങ്കളാഴ്ച െവെകീട്ട് 6.15-ഓടെ ആലുവ കമ്പനിപ്പടിക്ക് സമീപമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 വയസ്സ് തോന്നിക്കുന്ന യുവാവാണ്. പാന്റ്സും ഷര്‍ട്ടുമാണ് വേഷം. ഇതര സംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നു.
.gif)

മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മെമു 6.19-നാണ് ആലുവ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്നത്. അപകടത്തെ തുടര്‍ന്ന് ഏഴ് മണിക്കാണ് എത്തിയത്. ഫോണില്‍ സംസാരിച്ച് പാളം കടന്നപ്പോള്‍ മുന്‍പേ പോയ ട്രെയിന്‍ ഇടിച്ചതാണെന്ന് സംശയിക്കുന്നു.
A man was lying on the track when the loco pilot looked he saw a body and the MEMU train stopped.
