തിരുവനന്തപുരം : ( www.truevisionnews.com ) മുണ്ടക്കൈ- ചൂരൽമല പുനരധിവാസം ഏതൊരു വിഷമസന്ധിയെയും ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകമാണെന്നും പുനരധിവാസം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന് ഒരു വർഷം തികയുന്ന വേളയിൽ പുറത്തിറക്കിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് സർക്കാർ നടത്തിയ നിരന്തര ഇടപെടലുകളെ കുറിച്ചും ഏറ്റെടുത്ത ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. മുണ്ടക്കൈ- ചൂരൽമല ദുരന്തം നടന്നിട്ട് നാളെ ഒരു വർഷം തികയുകയാണ്.
.gif)

ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്ക് സാധിച്ചുവെന്നും സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിൻ്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
പഴുതുകൾ അടച്ച ദുരിതാശ്വാസ പ്രവർത്തനത്തിനായി ക്യാബിനറ്റ് സബ് കമ്മിറ്റി രണ്ടു മാസത്തോളം വയനാട് നിലയുറപ്പിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ദുരന്തമുണ്ടായി ഒരു മാസത്തിനകം താല്ക്കാലിക പുനരധിവാസം പൂർത്തീകരിക്കും എന്ന പ്രഖ്യാപനം അക്ഷരംപ്രതി സർക്കാർ പാലിക്കുകയും ഓഗസ്റ്റ് 24നകം ദുരുതാശ്വാസ ക്യാമ്പിലെ മുഴുവൻ ആളുകളെയും മറ്റു പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഇതോടൊപ്പം ദുരിതബാധിതർക്ക് കൃത്യമായി ധനസഹായം നൽകാൻ സർക്കാരിന് സാധിച്ചുവെന്നും കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
Mundakai Churalmala rehabilitation Let move forward together with uncompromising actions Chief Minister
