ഒളിവിൽ പാര്‍പ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം, രണ്ട് യുവാക്കൾ അറസ്റ്റിൽ

ഒളിവിൽ പാര്‍പ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം, രണ്ട് യുവാക്കൾ  അറസ്റ്റിൽ
Jul 29, 2025 08:30 PM | By Sreelakshmi A.V

തൃശൂർ:(truevisionnews.comപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. തമിഴ്‌നാട്ടിലെ സേലത്ത് നിന്നാണ് പിടികൂടിയത്. താഴേക്കാട് സ്വദേശി അമൽ (25), തമിഴ്‌നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്ന വിശ്വ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയും പെൺകുട്ടിയെയും ചാലക്കുടിയിലെത്തിച്ചു. ഒരാഴ്ചയോളം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സേലത്ത് നിന്ന് കണ്ടെത്താനായത്

ചാലക്കുടി, കൊരട്ടി, തൃശ്ശൂർ, വേളാങ്കണ്ണി, സേലം എന്നിവിടങ്ങളിൽ വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായ വിശ്വ സേലം പോലീസ് സ്റ്റേഷനിലെ ഒരു കവർച്ചക്കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.ൻ്റെ നേതൃത്വത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി. ബിജുകുമാർ. പി.സി, ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീവ്. എം.കെ, എസ്.ഐമാരായ ഋഷിപ്രസാദ്, സുനിൽകുമാർ, എസ്.സി.പി.ഒമാരായ ടെസ്സി. കെ.ടി, രജനി, ആൻസൻ, ബിനു. പി.ബി, സന്ദീപ്, സി.പി.ഒ. സജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Minor girl kidnapped and raped

Next TV

Related Stories
ആറ്റിങ്ങൽ ആശുപത്രിയിൽ ഗുണ്ടാ വിളയാട്ടം: ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

Jul 30, 2025 08:19 AM

ആറ്റിങ്ങൽ ആശുപത്രിയിൽ ഗുണ്ടാ വിളയാട്ടം: ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നാലംഗ ഗുണ്ടാ...

Read More >>
'മാല നൽകിയില്ല, പട്ടിക കൊണ്ട് തലക്കടിച്ചു'; തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി

Jul 30, 2025 07:18 AM

'മാല നൽകിയില്ല, പട്ടിക കൊണ്ട് തലക്കടിച്ചു'; തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി

തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയെന്ന് പ്രതിയുടെ...

Read More >>
സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി, വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയില്‍

Jul 30, 2025 12:35 AM

സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി, വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയില്‍

കൊല്ലം പുനലൂരിൽ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ...

Read More >>
Top Stories

Entertainment News

//Truevisionall