കൊല്ലം: ( www.truevisionnews.com ) കൊല്ലം പുനലൂരിൽ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. പുനലൂർ ഇളമ്പൽ സ്വദേശി ശിവപ്രസാദ് ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ധരിച്ചിരുന്ന വസ്ത്രം ഊരിമാറ്റി നഗ്നത പ്രദർശനം നടത്തുകയായിരുന്നു.
ഇയാൾക്കെതിരെ നേരത്തെയും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പുനലൂർ പൊലീസ് അറിയിച്ചു. അതേസമയം കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിലും യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടന്നു. അശ്ലീലം കാട്ടിയ മധ്യവയസ്കനെ കണ്ടെത്താൻ പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
.gif)

മൈലക്കാട് സ്വദേശിയാണ് നഗ്നത പ്രദർശനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താൻ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. കൊല്ലം ഡിപ്പോയിൽ ഇറങ്ങിയ വ്യക്തി മറ്റൊരു ബസിൽ കയറി പോയി എന്നാണ് വിവരം. ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ് പൊലീസ്. വിഷയത്തില്‍ യുവതി ഉടൻ പൊലീസിൽ പരാതി നൽകും.
Man arrested for trespassing into school compound exposing himself to students
