തിരുവനന്തപുരം:( www.truevisionnews.com ) പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും. മാറനല്ലൂര്‍ കണ്ട്‌ല സ്വദേശി യാസര്‍ അറഫതിനാണ് 32 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചത്. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കെ പ്രസന്ന ആണ് വിധി പറഞ്ഞത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും അഞ്ച് മാസവും അധികമായി ജയിൽശിക്ഷ അനുഭവിക്കണം.
2019ല്‍ നടന്ന സംഭവത്തിൽ മാറനല്ലൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 വസ്തുതകൾ ഹാജരാക്കുകയും ചെയ്തു.
.gif)

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട കെ എസ് സന്തോഷ് കുമാര്‍, എഫ് വിനോദ്, ലൈസണ്‍ ഓഫീസര്‍മാരായ ശ്യാമള ദേവി, ജിനീഷ് എന്നിവര്‍ ഹാജരായി. മാറനല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന വി എസ് രതീഷ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് റിമാൻഡിൽ. പെൺകുട്ടി വീട്ടിൽ പ്രസവിച്ചതോടെ ആണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി ആരുടെയും പേര് പറയാത്തതിനെ തുടർന്ന് ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു അന്വേഷണ സംഘം.
അതിനിടെയാണ് അച്ഛനെ പിടികൂടിയത്. ഒരാഴ്ച മുൻപാണ് കാഞ്ഞങ്ങാട്ടെ പത്താം ക്ലാസുകാരി വീട്ടിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. കുട്ടിയോ അമ്മയോ എ്താണ് സംഭവിച്ചതെന്ന് തുറന്നു പറയാൻ തയ്യാറായില്ല.
തുടർന്ന് ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. വീടുമായി ബന്ധമുള്ളവരെ കണ്ടെത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനിച്ചത്.
ഇതിനിടയിൽ മജിസ്ട്രേറ്റിന് മുൻപിൽ പെണ്‍കുട്ടി മൊഴി നൽകി. ഈ മൊഴിയിലാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് വിദേശത്തായിരുന്ന പിതാവിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.
Sexual assault on nine year old girl Accused gets 32 years in prison
