കണ്ണൂർ: (truevisionnews.com) ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെയുള്ള മോഷണത്തിൽ ജീവനക്കാരന് സസ്പെൻഷൻ. തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ എൽഡി ക്ലാർക്ക് ചെറിയൂരിലെ മുല്ലപ്പള്ളി നാരായണനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെയാണ് നടപടി. സിഐടിയുവിന്റെ ദേവസ്വം എംപ്ലോയീസ് യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡന്റാണ് നാരായണൻ.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് മുക്കത്ത് പട്ടാപ്പകൽ കടയിൽ കയറി മോഷണം. മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്. കടയിലെ ക്യാഷ് കൗണ്ടറിൽ നിന്നും പണം കവരുകയായിരുന്നു. കടയിലെ ഷട്ടർ പകുതി താഴ്ത്തി ജീവനക്കാർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കട ഉടമ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
.gif)

അതെ സമയം കോഴിക്കോട് നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു. വാണിമേൽ കന്നുകുളം സ്വദേശിനി അനുപ്രിയയുടെ രണ്ടര പവൻ സ്വർണമാലയാണ് ബലമായി പിടിച്ച് പറിച്ചെടുത്തത്. ഇന്നല രാത്രി 10.45ന് വീടിന്റെ വരാന്തയിൽ ഇരിക്കുന്നതിനിടെയാണ് സംഭവം. വളയം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Employee suspended for theft while counting money from the treasury of the Sree Krishna Temple in Taliparamba, Trichambaram
