കാസർഗോഡ് : ( www.truevisionnews.com ) ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു.
കള്ളാര്‍ കൊട്ടോടി നാണം കൂടലിലെ കൂറ്റനാല്‍ വീട്ടില്‍ കെ.കെ.ജോര്‍ജിന്റ മകന്‍ സണ്ണി കെ.ജോര്‍ജിന്റ (44) പേരിലാണ് കേസ്. ഭാര്യ ജിബി ഫിലിപ്പാണ് ക്രൂരമായ പീഡനത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
.gif)

2011 ഫെബ്രുവരി 3 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്‌റെ വീട്ടില്‍ താമസിച്ചുവരവെ 2019 ഒക്ടോബര്‍ 19 മുതല്‍ 2025 ജൂലായ് 28 വരെയുള്ള കാലത്താണ് പീഡനം നടന്നതെന്നാണ് പരാതി. ഭാരതീയ ന്യായസംഹിതയിലെ 85, 296 വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാകുറ്റമാണ് ഭര്‍ത്താവിനെതിരെ ചുമത്തിയിരിക്കുന്നത്.
Forced sexual harassment obscene language and beating Case filed against husband on wife's complaint
