കൊച്ചി: ( www.truevisionnews.com ) ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത.
രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തിയത്. 30 കോടി രൂപയാണ് പ്രതികൾ വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞു. തുടര്‍ന്നാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്. ശ്വേതയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു.
Woman and husband arrested in Kochi for trying to extort money through honey trap
