ആള്‍മാറാട്ടം നടത്തി വീടും വസ്തുവും തട്ടിയെടുത്ത കേസ്‌; മുഖ്യപ്രതി ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ‌ പിടിയിൽ

ആള്‍മാറാട്ടം നടത്തി വീടും വസ്തുവും തട്ടിയെടുത്ത കേസ്‌; മുഖ്യപ്രതി ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ‌ പിടിയിൽ
Jul 29, 2025 09:45 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) നഗരമധ്യമായ കവടിയാറിലെ ഭൂമി തട്ടിപ്പ് കേസിൽ ഡിസിസി അംഗമായ അനന്തപുരി മണികണ്ഠൻ പിടിയിൽ. ബെംഗളൂരിവിൽ വെച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പിടികൂടിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് മണികണ്ഠൻ എന്നാണ് പൊലീസ് പറയുന്നത്.

ആസൂത്രിതമായ തട്ടിപ്പായിരുന്നു കവടിയാറിലെ ജവഹർ നഗറിൽ നടന്ന ഭൂമി തട്ടിപ്പിൽ നടന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോക്‌ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ്‌ സ്ഥലവും വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്. കേസിൽ രണ്ട് പേരെയും കൂടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

കേസിൽ അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമേരിക്കയിലെ ഡോക്‌ടറുമായി മുഖസാദൃശ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവരെ മുൻനിർത്തിയാണ് തട്ടിപ്പ് നടന്നത്. ഈ നീക്കത്തിന്റെയെല്ലാം ആസൂത്രകൻ മണികണ്ഠനാണ് എന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.

Case of impersonation and theft of house and property DCC member Ananthapuri Manikandan the main accused arrested

Next TV

Related Stories
ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

Jul 29, 2025 10:14 PM

ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നാല് പേർ അറസ്റ്റിൽ...

Read More >>
പാലക്കാട് വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

Jul 29, 2025 08:54 PM

പാലക്കാട് വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

പാലക്കാട് വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന്...

Read More >>
മുണ്ടക്കൈ- ചൂരൽമല പുനരധിവാസം: 'വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകാം' - മുഖ്യമന്ത്രി

Jul 29, 2025 08:30 PM

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം: 'വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകാം' - മുഖ്യമന്ത്രി

'വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകാം' -...

Read More >>
കാരണം വ്യക്തമല്ല, മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് കേബിൾ; പുറത്തെടുത്തത് വയർ തുറന്ന് ശസ്ത്രക്രിയയിലൂടെ

Jul 29, 2025 07:49 PM

കാരണം വ്യക്തമല്ല, മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് കേബിൾ; പുറത്തെടുത്തത് വയർ തുറന്ന് ശസ്ത്രക്രിയയിലൂടെ

മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു....

Read More >>
Top Stories

Entertainment News

//Truevisionall