കോഴിക്കോട്:(truevisionnews.com) ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി സ്‌കിൽ പഠനം നടത്തുന്നവർക്കായി ജി-ടെക് & എജുക്കേഷൻ നടത്തിവരുന്ന മൈക്രെഡിറ്റ്സ് കോഴ്സുകളുടെ പ്രഥമ ഓൺലൈൻ സ്‌കിൽ സർട്ടിഫിക്കേഷൻ ഇഷ്യൂവെൻസ് ചടങ്ങ് നടന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 ലെ സ്കിൽ ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഡിജിലോക്കർ വെരിഫൈഡ് സർട്ടിഫിക്കേഷനുകളുടെ പ്രാധാന്യത്തെക്കുറിച്ചും, ഭാവിയിലെ തൊഴിലവസരങ്ങളെക്കുറിച്ചും, ചടങ്ങിൽ വിശദീകരിച്ചു.
ജിടെക് ഗ്രൂപ്പ് ഓഫ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹറൂഫ് മണലോടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേധാവി സ്‌കിൽസ് യൂണിവേഴ്സിറ്റിയുടെ ഡയറക്ടർ, ബോർഡ് ഓഫ് ഗവർണേഴ്‌സ്, അക്കാദമിക് കൗൺസിൽ അംഗം മുഹസിൻ തഹസിൽദാറും മേധാവി സ്‌കിൽസ് യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ഡോ. സജീവ് കുമാറും പ്രധാന അതിഥികളായി.
G-Tec education distributes first mycredits skill certifications
