കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ
Jul 25, 2025 04:09 PM | By Sreelakshmi A.V

തിരുവന്തപുരം : (www.truevisionnews.com) കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാൻഡ്രം റോയൽസ് ടീമായി. പതിനാറ് അം​ഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ​ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ. ബേസിൽ തമ്പി , അബ്ദുൾ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ.

സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന നായകൻ കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിന് വേണ്ടി ഏറ്റവും കൂടുതൽ തിളങ്ങിയ ബാറ്റ‍ർമാരിലൊരാൾ കൂടിയായിരുന്നു കൃഷ്ണപ്രസാദ്. സീസണിലാകെ 192 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. ഇതെല്ലാം പരി​ഗണിച്ചാണ് ടീം മാനേജ്മെൻ്റ് കൃഷ്ണപ്രസാദിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയോ​ഗിച്ചത്.

മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാൻ ടൂറിൽ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു.11 കളിയിൽ പാഡണിഞ്ഞ താരം രണ്ട് അർദ്ധ സെഞ്ചുറി ഉൾപ്പെടെ ടൂർണമെന്റിലാകെ മുന്നൂറ് റൺസ് സ്വന്തമാക്കിയിരുന്നു.

മുൻ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഫിലിം ഡയറക്ടർ പ്രിയദര്‍ശന്‍, ജോസ് തോമസ് പട്ടാറ എന്നിവരുടെ കൺസോർഷ്യത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ ഇറക്കുന്നതെന്ന് ടീം ഡയറക്ടർ റിയാസ് ആദം അറിയിച്ചു. ആ​ഗസ്റ്റ് 21 മുതൽ സെപ്റ്റബർ 6 വരെ തിരുവനന്തപുരം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുക..

ടീം : കൃഷ്ണപ്രസാദ് (ക്യാപ്റ്റൻ),ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റൻ), സുബിൻ എസ് ,വിനിൽ ടി എസ് , ബേസിൽ തമ്പി, അഭിജിത്ത് പ്രവീൺ,അബ്ദുൾ ബാസിത്ത്,ഫാനൂസ് ഫൈസ്, റിയ ബഷീർ,നിഖിൽ എം, സഞ്ജീവ് സതീശൻ,അജിത് വി,ആസിഫ് സലിം,അനുരാജ് ടി എസ്,അദ്വൈത് പ്രിൻസ്,ജെ അനന്തകൃഷ്ണൻ

Krishna Prasad to lead Adani Trivandrum Royals in KCL; Govind Dev Pai as vice-captain

Next TV

Related Stories
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

Jul 16, 2025 02:11 PM

ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

പുതുതായി വിപണിയിലെത്തിയ ബോചെ ബ്രഹ്മി ടീ സ്‌ക്രാച് & വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു....

Read More >>
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026; രജിസ്ട്രേഷൻ ആരംഭിച്ചു

Jul 15, 2025 04:25 PM

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026; രജിസ്ട്രേഷൻ ആരംഭിച്ചു

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026, രജിസ്ട്രേഷൻ...

Read More >>
Top Stories










News from Regional Network





//Truevisionall