‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം
Jul 24, 2025 08:08 AM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടുവെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.

എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല.മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്.തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.

ശനിയാഴ്ച അർധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റീമയെത്തിയ സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ചാണ് ആളെ മനസ്സിലാക്കിയത്. വീടിന്റെ മുകൾനിലയിലായിരുന്ന മാതാപിതാക്കൾ റീമ സ്കൂട്ടറുമായി പോകുന്നത് അറിഞ്ഞില്ല. രാവിലെ അടുത്ത ബന്ധു ഫോണിൽ വിളിച്ചപ്പോഴാണു വിവരമറിഞ്ഞത്.

മാതാപിതാക്കൾ താഴെ എത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. പിന്നീടു പൊലീസെത്തി പരിശോധിച്ചപ്പോൾ ആത്മഹത്യക്കുറിപ്പും ഫോണും കണ്ടെത്തുകയായിരുന്നു. റീമ ഭർതൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മകൻ കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിറിൽ റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

Husband and mother responsible for death Serious allegations in Reema's suicide note

Next TV

Related Stories
'ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക തീർക്കാൻ സാധ്യത; ജയിൽ ചാടുമെന്ന് പലപ്പോഴും തോന്നി'; ഗോവിന്ദച്ചാമിയെ കുറിച്ച് അറസ്റ്റ് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥൻ

Jul 25, 2025 09:53 AM

'ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക തീർക്കാൻ സാധ്യത; ജയിൽ ചാടുമെന്ന് പലപ്പോഴും തോന്നി'; ഗോവിന്ദച്ചാമിയെ കുറിച്ച് അറസ്റ്റ് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥൻ

സൗമ്യ കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നുവെന്ന് അഷ്റഫ്...

Read More >>
ഗോവിന്ദച്ചാമി എവിടെ ? ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപക പരിശോധന

Jul 25, 2025 09:48 AM

ഗോവിന്ദച്ചാമി എവിടെ ? ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപക പരിശോധന

ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപക പരിശോധന...

Read More >>
'ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും', പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ

Jul 25, 2025 09:16 AM

'ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും', പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ

സൗമ്യ വധകേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ ഷെർലി വാസു....

Read More >>
കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം - ഭക്ഷ്യമന്ത്രി ജി ആർ അനിൽ

Jul 25, 2025 08:59 AM

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം - ഭക്ഷ്യമന്ത്രി ജി ആർ അനിൽ

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം - ഭക്ഷ്യമന്ത്രി ജി ആർ...

Read More >>
Top Stories

Entertainment News

//Truevisionall