കണ്ണീരോടെ നാട് വിട നൽകും; ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

കണ്ണീരോടെ നാട് വിട നൽകും; ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ
Jul 23, 2025 08:28 AM | By Jain Rosviya

( www.truevisionnews.com) യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന് ഇന്ന് നാട് വിട നൽകും. കേരളപുരത്തെ വീട്ടുവളപ്പിൽ വിപഞ്ചികയുടെ മൃതദേഹം സംസ്കരിക്കും. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മെഡിക്കൽ കോളജിൽ റീ പോസ്റ്റ്മോർട്ടത്തിനു ശേഷമാകും വീട്ടിലെത്തിക്കുക. മൂന്നുമണിയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക.

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിൽ നടന്നത്. പിതാവ് നിധീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. തുടർന്നാണ് മാതാവ് ഷൈലജ വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്.

അതേസമയം, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിപഞ്ചിക വർഷങ്ങളായി ഭർത്താവിൽ നിന്ന് പീഡനംനേരിട്ടിരുന്നു, വിവാഹത്തിന് മുൻപ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായി. 2022 മുതൽ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല.

വിവാഹ സമയത്ത് വീട്ടുകാർ സ്വർണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നൽകിയിരുന്നു. അതിൽനിന്നും സ്വന്തം വിദ്യാഭ്യാസ ലോണിൻ്റെ തുക അടക്കാൻ പറഞ്ഞത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. ദാമ്പത്യ പ്രശ്നങ്ങൾ പുറത്ത് അറിയിച്ചതിൽ ഭർത്താവ് നീതിഷിനോട്‌ വിപഞ്ചികക്ക് വിയോജിപ്പുണ്ടായിരുന്നു.

funeral of Vipanchika who died in Sharjah, will be held today in kollam

Next TV

Related Stories
ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

Jul 23, 2025 02:32 PM

ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം...

Read More >>
വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

Jul 23, 2025 02:19 PM

വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ....

Read More >>
ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 23, 2025 01:31 PM

ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി...

Read More >>
നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

Jul 23, 2025 01:15 PM

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ...

Read More >>
 കോഴി വണ്ടിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച്  അപകടം; ജിമ്മിൽ പോവുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 23, 2025 12:01 PM

കോഴി വണ്ടിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് അപകടം; ജിമ്മിൽ പോവുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം നിര്‍ത്തിയിട്ട കോഴി വണ്ടിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി...

Read More >>
Top Stories

//Truevisionall