മലപ്പുറം: ( www.truevisionnews.com )നിര്‍ത്തിയിട്ട കോഴി വണ്ടിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര കുറ്റാളൂര്‍ കാപ്പില്‍ കുണ്ടില്‍ താമസിക്കുന്ന ഗൗരിപ്രസാദ് ആണ് മരിച്ചത്.റിപ്പോര്‍ട്ടര്‍ ആര്‍മി തിരൂരങ്ങാടി താലൂക്ക് ഓര്‍ഡിനേറ്റര്‍ ശ്രീകുമാറിന്റെ മകനാണ്.വേങ്ങര ഊരകം പുത്തന്‍ പീടിക പൂളാപീസ് സ്റ്റോപ്പില്‍ വെച്ച് രാവിലെ 5 നാണ് സംഭവം.
മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.രാവിലെ ജിമ്മിന് പോകുമ്പോഴാണ് അപകടം. തൊട്ടടുത്ത കോഴി കടയിലേക്ക് കോഴിയിറക്കാന്‍ നിര്‍ത്തിയതായിരുന്നു കോഴി വണ്ടി. ഈ പ്രദേശത്ത് റോഡിന് വീതി കുറവാണ്. രാമപുരം ജംസ് കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് ഗൗരിപ്രസാദ്.
.gif)

A student who was undergoing treatment for serious injuries after a scooter crashed into the back of a parked chicken cart in Malappuram died
