ലഖ്‌നൗ: ( www.truevisionnews.com ) പരിശീലനകേന്ദ്രത്തില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍ പ്രദേശിലെ നൂറുകണക്കിന് വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനിമാര്‍. ഗൊരഖ്പുരില്‍ ബിച്ഛിയയിലെ പിഎസി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി) ക്യാമ്പിലാണ് പ്രതിഷേധം നടന്നത്. അറുന്നൂറോളം വനിതാ കോണ്‍സ്റ്റബിള്‍മാരാണ് ബുധനാഴ്ച രാവിലെ പരിശീലനകേന്ദ്രത്തിന് പുറത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യം തുടങ്ങിയവയില്‍ പോരായ്മയുണ്ടെന്ന് പരിശീലനത്തിനെത്തിയ യുവതികള്‍ ആരോപിച്ചു. 360 പേരെ ഉള്‍ക്കൊള്ളുന്ന കേന്ദ്രത്തില്‍ അറുന്നൂറ് പേരാണുള്ളതെന്നും പരാതിപറഞ്ഞാല്‍ അധികൃതര്‍ ചീത്തപറയുകയാണെന്നും പരിശീലനത്തിനെത്തിയവര്‍ പറഞ്ഞു. വെള്ളവും വെളിച്ചവും ഫാനും ഇല്ല. തുറസ്സായ സ്ഥലത്തുനിന്നാണ് കുളിക്കേണ്ടിവരുന്നതെന്നും സ്ത്രീകളുടെ ശൗചാലയത്തിന് സമീപത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് അടിയന്തരമായി നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
.gif)

പ്രതിഷേധം ശക്തമായതിന് പിന്നാലെ പിഎസി കമാന്‍ഡന്റ് ആനന്ദ് കുമാറും സിഒ ദീപാന്‍ഷി റാത്തോഡും സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിക്കുകയും പരാതികള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. പിന്നാലെ പ്രതിഷേധക്കാര്‍, പ്രതിഷേധം അവസാനിപ്പിച്ച് ക്യാമ്പിലേക്ക് മടങ്ങി. രണ്ടുദിവസം മുന്‍പാണ് ഈ കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചത്.
Camera near toilet had to bathe in open Female constable trainees protest
