ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍
Jul 24, 2025 07:47 AM | By Jain Rosviya

തൃശൂര്‍: (truevisionnews.com)തൃശ്ശൂരിൽ ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഓട്ടോറിക്ഷ ഓടിച്ച യുവാവ് അറസ്റ്റില്‍. മറ്റത്തൂര്‍ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടില്‍ വിഷ്ണു (28) ആണ് അറസ്റ്റിലായത്.ഇയാള്‍ ഗുണ്ടാലിസ്റ്റിലുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെള്ളിക്കുളങ്ങര മൂന്നുമുറി പെട്രോള്‍ പമ്പിനടുത്ത് വച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. കൊടകര -കോടാലി റോഡ് മുറിച്ചുകടക്കുകയായിരുന്ന അവിട്ടപ്പള്ളി സ്വദേശി ദേവസിയെ (68) ആണ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചത്. ദേവസിയെ ഇടിച്ചിട്ടശേഷം ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ദേവസി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ വെള്ളിക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് പ്രതി പിടിയിലായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദേവസി മരിച്ചത്.

മറ്റൊരു സംഭവത്തിൽ, കോഴിക്കോട് മരണവീട് സന്ദർശിച്ച് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി അറപ്പീടിക തോട്ടത്തിൽ താമസിക്കുന്ന കപ്പുറം കൊന്തളത്ത് മാറായിൽ മുജീബിന്റെ (കുവൈത്ത്) മകൻ മുഹമ്മദ് ഷറീജ് (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസംപി.സി പാലം ഭാഗത്ത് ബന്ധുവിന്റെ മരണവീട് സന്ദർശിച്ച് പിതൃസഹോദര പുത്രൻ അനസിനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

കാക്കൂർ ടൗണിൽ മെയിൻ റോഡിലേക്ക്‌ പ്രവേശിക്കവെ കോഴിക്കോട് ഭാഗത്തുനിന്നും വന്ന കാർ സ്കൂട്ടറിൽ ഇടിച്ചു. ഗുരുതര പരിക്കേറ്റ ഷറീജിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടർ ഓടിച്ച അനസ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മാതാവ്: ഉസ്‍വത്ത് (അറപ്പീടിക). സഹോദരങ്ങൾ: ദിൽനവാസ് (സൗദി), റമീസ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാത്രി പത്തിന് കപ്പുറം പഴയ ജുമാ മസ്ജിദിൽ.


Elderly man dies in autorickshaw accident in thrissur Suspect on gangster list arrested

Next TV

Related Stories
ഗോവിന്ദച്ചാമി എവിടെ ? ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപക പരിശോധന

Jul 25, 2025 09:48 AM

ഗോവിന്ദച്ചാമി എവിടെ ? ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപക പരിശോധന

ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപക പരിശോധന...

Read More >>
'ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും', പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ

Jul 25, 2025 09:16 AM

'ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും', പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ

സൗമ്യ വധകേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ ഷെർലി വാസു....

Read More >>
കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം - ഭക്ഷ്യമന്ത്രി ജി ആർ അനിൽ

Jul 25, 2025 08:59 AM

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം - ഭക്ഷ്യമന്ത്രി ജി ആർ അനിൽ

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം - ഭക്ഷ്യമന്ത്രി ജി ആർ...

Read More >>
Top Stories










Entertainment News





//Truevisionall