കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു
Jul 23, 2025 07:51 PM | By VIPIN P V

തി​രു​വ​ന​ന്ത​പു​രം: ( www.truevisionnews.com ) ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​ക​യു​ടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് റീപോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രി 11.30യോ​ടെയാണ് ഷാർജയിൽ നിന്ന് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

ബുധനാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റുമോർട്ടം നടത്തി. വൈകീട്ട് 5.30ഓടെ കുണ്ടറ ​പട്ടാണിമുക്കിലുള്ള സഹോദരൻ വിനോദിന്‍റെ വീട്ടിലെത്തിച്ച മൃതദേഹം 6.30ഓടെ സംസ്കരിച്ചു.

ഇ​ൻ​ക്വ​സ്‌​റ്റിൽ വി​പ​ഞ്ചി​ക​യു​ടെ ശ​രീ​ര​ത്തി​ൽ ച​ത​വു​ക​ളും പാ​ടു​ക​ളും കണ്ടെത്തി. അത് മർദനമേറ്റ പാടുകളല്ലെന്നും എംബാമിങ് നടത്തിയപ്പോഴുണ്ടായതാകാമെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. തി​രുവ​ന​ന്ത​പു​രം ആ​ർ​.ഡി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം ത​ഹ​സി​ൽ​ദാ​ർ ലീ​ന ശൈ​ലേ​ശ്വ​റി​ന്‍റെ സാ​ന്നി​ധ്യത്തി​ൽ ശാസ്താംകോട്ട ഡി​വൈ.​എസ്.പി ജി.​ബി. മു​കേ​ഷിന്‍റെ നേതൃത്വത്തിലായിരുന്നു ഇ​ൻ​ക്വ​സ്റ്റ്. കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രമായിരുന്നു റീ ​പോ​സ്റ്റു​മോ​ർ​ട്ടം.

ജൂലൈ എട്ടിന് രാത്രിയാണ് കൊല്ലം ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചിക (33), മകൾ വൈഭവി (ഒന്നര) എന്നിവരെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. വൈഭവിയുടെ മൃതദേഹം 17ന് ദുബൈയിൽ സംസ്കരിച്ചു.

വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാർ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നെന്ന കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷമാണ് വിപഞ്ചിക ജീവനൊടുക്കിയത്.

2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷുമായുള്ള വിവാഹം. വിപഞ്ചിക യു.എ.ഇയിലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ എ​ച്ച്.ആ​ർ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യുകയായിരുന്നു. നി​തീ​ഷും യു​.എ​.ഇ​യി​ലായിരുന്നു. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, പിതാവ് മോഹനൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

Tearful funeral for woman found dead in Sharjah

Next TV

Related Stories
അമീന നേരിട്ടത് കടുത്ത പീഡനം, ആത്മഹത്യ വിദേശത്ത് ജോലിക്കു പോകാനിരിക്കെ; ആശുപത്രി ജീവനക്കാർ കഴിഞ്ഞത് തകരഷീറ്റിനു കീഴെ

Jul 24, 2025 08:15 AM

അമീന നേരിട്ടത് കടുത്ത പീഡനം, ആത്മഹത്യ വിദേശത്ത് ജോലിക്കു പോകാനിരിക്കെ; ആശുപത്രി ജീവനക്കാർ കഴിഞ്ഞത് തകരഷീറ്റിനു കീഴെ

സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിയായ ജനറൽ മാനേജർ വളാഞ്ചേരി കാവുംപുറം സ്വദേശി അബ്ദുൽ റഹ്മാനിൽനിന്ന് നേരിട്ടത്...

Read More >>
ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

Jul 24, 2025 08:10 AM

ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

:ചങ്ങരംകുളത്ത് ക്വാറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞു, അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ...

Read More >>
‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

Jul 24, 2025 08:08 AM

‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര...

Read More >>
ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

Jul 24, 2025 07:47 AM

ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

തൃശ്ശൂരിൽ ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി...

Read More >>
Top Stories










//Truevisionall