വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന മടക്കം; സമര സൂര്യനെ യാത്രയാക്കാൻ നാട്, വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്

വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന മടക്കം; സമര സൂര്യനെ യാത്രയാക്കാൻ നാട്, വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്
Jul 23, 2025 03:08 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) കേരളത്തിൻ്റെ സമരചരിത്രത്തിലേക്ക് ധീരോദാത്തമായ ഒരു നൂറ്റാണ്ട് സമ്മാനിച്ച വേലിക്കകത്ത് വീട്ടിലേക്ക് ഇനി സമരസൂര്യൻ മടങ്ങിയെത്തില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസിൻ്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിൽ നിന്ന് ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി.

ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ വീട്ടിലെത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ചാണ് എന്നും സമയനിഷ്ഠ പുലർത്തിയ വിഎസിൻ്റെ അവസാനയാത്ര. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ ആൾക്കൂട്ടത്തിൻ്റെ ആദരമേറ്റുവാങ്ങി വിഎസിൻ്റെ വിലാപയാത്ര 22 മണിക്കൂർ കൊണ്ടാണ് പുന്നപ്രയിലെ വീട്ടിലേക്ക് എത്തിയത്.

വഴിനീളെ പെരുമഴയത്തും അർധരാത്രിക്കപ്പുറവും തടിച്ചുകൂടിനിന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ആദരം അദ്ദേഹം ഏറ്റുവാങ്ങി. ഒടുവിൽ പുന്നപ്രയിലെ വീട്ടിലെത്തിയപ്പോൾ അവിടം മറ്റൊരു ജനസാഗരമായി മാറിക്കഴിഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിനാളുകൾ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയായിരുന്നു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തുമെന്നായിരുന്നു കരുതിയിരുന്നത്. തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് അര മണിക്കൂറിനുള്ളിൽ പൊതുദർശനം പൂർത്തിയാക്കി ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് വിലാപയാത്ര നീങ്ങും. പൊതുജനങ്ങൾക്ക് ഇവിടെയും വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനാവും.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട്. സംസ്കാര സമയത്തിൽ മാറ്റമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയതാണ്.

The last return from home to Velikkathu A mourning procession to the CPM district committee office to bid farewell to Samara Suryan

Next TV

Related Stories
വിഎസിന്റെ വിയോഗം സിപിഎമ്മിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി, വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടിയെന്ന് എംഎ ബേബി; അനുസ്മരിച്ച് നേതാക്കൾ

Jul 23, 2025 10:16 PM

വിഎസിന്റെ വിയോഗം സിപിഎമ്മിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി, വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടിയെന്ന് എംഎ ബേബി; അനുസ്മരിച്ച് നേതാക്കൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമെന്ന്...

Read More >>
അലയടിച്ച് മുദ്രാവാക്യം, റിക്രിയേഷൻ ഗ്രൗണ്ടിലും വലിയ ജനസഞ്ചയം; പൊതുദർശനം തുടരുന്നു....

Jul 23, 2025 07:11 PM

അലയടിച്ച് മുദ്രാവാക്യം, റിക്രിയേഷൻ ഗ്രൗണ്ടിലും വലിയ ജനസഞ്ചയം; പൊതുദർശനം തുടരുന്നു....

മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ റിക്രിയേഷൻ ഗ്രൗണ്ടിൽ വിഎസ് അച്യുതാനന്ദന്റെ പൊതുദർശനം...

Read More >>
ചോരവീണ മണ്ണിൽ..... പ്രിയ സഖാവിനെ ഏറ്റുവാങ്ങാൻ ചിതയൊരുങ്ങി; യാത്രാമൊഴിയേകാൻ ജനലക്ഷങ്ങൾ

Jul 23, 2025 06:19 PM

ചോരവീണ മണ്ണിൽ..... പ്രിയ സഖാവിനെ ഏറ്റുവാങ്ങാൻ ചിതയൊരുങ്ങി; യാത്രാമൊഴിയേകാൻ ജനലക്ഷങ്ങൾ

പ്രിയ സഖാവിനെ ഏറ്റുവാങ്ങാൻ ചിതയൊരുങ്ങി; യാത്രാമൊഴിയേകാൻ...

Read More >>
പൊന്നാങ്ങള പോയതറിയാതെ അഴിക്കുട്ടി; ലോകം അറിഞ്ഞിട്ടും വി എസിൻ്റെ മരണം ഏക സഹോദരി അറിഞ്ഞില്ല

Jul 23, 2025 05:56 PM

പൊന്നാങ്ങള പോയതറിയാതെ അഴിക്കുട്ടി; ലോകം അറിഞ്ഞിട്ടും വി എസിൻ്റെ മരണം ഏക സഹോദരി അറിഞ്ഞില്ല

പൊന്നാങ്ങള പോയതറിയാതെ അഴിക്കുട്ടി, ലോകം അറിഞ്ഞിട്ടും വി എസിൻ്റെ മരണം ഏക സഹോദരി...

Read More >>
Top Stories

//Truevisionall